BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയുടെ ദൈവം, യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ഹീറോയാണ്’: പ്രശംസയുമായി കങ്കണ റണൗത്ത്

മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് നടി കങ്കണ റണൗത്ത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഷാരൂഖ് ഖാനെക്കുറിച്ച് കങ്കണ ഇപ്പോൾ പറ‍ഞ്ഞിരിക്കുന്ന അഭിപ്രായമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. നടൻ ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയുടെ ദൈവമാണ് എന്ന് കങ്കണ പറയുന്നു.

ഷാരൂഖ് ഖാൻ നായകനായെത്തിയ ‘ജവാൻ’ തീയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പരാമർശം. ഷാരൂഖ് ഖാന്റെ ജീവിതം രാജ്യത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് പാഠമാണെന്നും യഥാര്‍ഥ ജീവിതത്തിലും ഷാരൂഖ് ഹീറോയാണെന്നും താരം അഭിപ്രായപ്പെട്ടു.

‘വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആത്മബന്ധം’: അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തി നടൻ മോഹൻലാൽ

‘തൊണ്ണൂറുകളിലെ പ്രണയ നായകനെന്ന നിലയില്‍ സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച അദ്ദേഹം, ഒരു ദശാബ്‍ദത്തോളം നീണ്ട പരിശ്രമത്തില്‍ തന്റെ നാല്‍പതുകളുടെ അവസാനത്തിലും അമ്പതുകളുടെ മധ്യത്തിലും പ്രേക്ഷകരുടെ പ്രിയങ്കരനായി. അറുപതാം വയസില്‍ അദ്ദേഹം ഇന്ത്യൻ സിനിമയിലെ മാസ് ഹീറോയായി മാറി. ഒരിക്കലും അത് ചെറിയ കാര്യമല്ല,’ കങ്കണ റണൗത്ത് വ്യക്തമാക്കി.

‘യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ഹീറോയാണ്. ഒരുകാലത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും പരിഹസിക്കുകയും ചെയ്‍തത് ഞാൻ ഓര്‍ക്കുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പോരാട്ടം ഇന്ത്യൻ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാണ്. സിനിമയുടെ ദൈവമാണ് ഷാരൂഖ് ഖാൻ,’ കങ്കണ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button