GeneralLatest NewsMollywoodNEWSWOODs

സുരേഷ് ഗോപി മത്സരിക്കരുതെന്ന് രാമസിംഹൻ, സൈബർ ആക്രമണം

ഇനി ആരും വോട്ട് തേടി തന്റെ വീട്ടിൽ വരരുതെന്നും രാമസിംഹൻ

തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിക്കരുതെന്ന് ബിജെപി മുൻ ഭാരവാഹിയും സിനിമാ സംവിധായകനുമായ രാമസിംഹൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പോസ്റ്റ് വൈറൽ ആയതിനു പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.       തൃശൂരില്‍ സുരേഷ് ഗോപി ബിജെപി മത്സരിക്കുന്നതെന്നാണ് രാമസിംഹൻ ഉദ്ദേശിച്ചതെന്നും ബിജെപിയുടെ കാര്യം രാമസിംഹൻ നോക്കേണ്ടെന്നും അണികള്‍ പറഞ്ഞു.

read also: നജീം അർഷാദും, ദേവനന്ദയും പാടിയ ‘ഴ’യിലെ രണ്ടാമത്തെ ഗാനം പുറത്ത്

തൃശ്ശൂരിലെ കാര്യം തൃശ്ശൂര്‍ക്കാര്‍ തീരുമാനിച്ചോളാം കോയാ-എന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ കെകെ കമന്റ് ചെയ്തു. ഇതിന് മറുപടിയായി രാമസിംഹനും രംഗത്തെത്തി. താങ്കള്‍ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബിജെപി യില്‍ ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവില്‍ കേന്ദ്ര കമ്മറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അതുകൂടെ അറിയില്ലെങ്കില്‍ ആ സ്ഥാനത്തിരിക്കാൻ താങ്കള്‍ക്ക് എന്ത് യോഗ്യതയാണ്?. താങ്കളെപ്പോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുച്ചൂടും മുടിക്കുന്നത്. കോയാ എന്നുള്ള വിളി ഇഷ്ടായി. എപ്പോഴും കോയമാരെക്കുറിച്ച്‌ ചിന്തിക്കയും അവരില്‍ നിന്ന് വാങ്ങി ഭുജിക്കയും ചെയ്‌താല്‍ ആ പേരെ വായില്‍ വരൂ. ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പറ്റിയ മുതല്‍.’ എന്നായിരുന്നു.

അതിന് ശേഷം താൻ രാഷ്‌ട്രീയം ഉപേക്ഷിക്കുക ആണെന്നും ഇനി ആരും വോട്ട് തേടി തന്റെ വീട്ടിൽ വരരുതെന്നും രാമസിംഹൻ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button