GeneralLatest NewsMollywoodNEWSWOODs

സണ്ണി വെയ്‌നും ലുക്ക്മാനും തമ്മില്‍ പൊരിഞ്ഞ അടി, തെറിവിളി!! കാരണം തേടി ആരാധകർ

വീഡിയോയിലെ ക്യാമറയുടെ ചലനവും മറ്റും ചൂണ്ടിക്കാണിച്ച്‌ ഇതൊരു പ്രൊമോഷന്‍ പരിപാടിയാണെന്നു ചിലർ

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയരായ രണ്ടുപേരാണ് സണ്ണി വെയ്‌നും ലുക്ക്മാനും. ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം സണ്ണി വെയ്‌നും ലുക്ക്മാനും തമ്മിലുള്ള അടിയാണ്. സണ്ണി വെയ്‌നും ലുക്ക്മാനും തമ്മില്‍ പൊരിഞ്ഞ അടി എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍ തമ്മില്‍   വഴക്ക് ഉണ്ടാകാനുള്ള കാരണം എന്താണെന്നാണ് ചോദിക്കുകയാണ് ആരാധകർ.

താരങ്ങള്‍ തമ്മില്‍ അടിയുണ്ടാകുന്നതും പരസ്പരം തെറി വിളിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. സുഹൃത്തുക്കള്‍ ചേര്‍ന്ന് സണ്ണി വെയ്‌നേയും ലുക്ക്മാനേയും പിടിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.

read also:ദേവയായി നിങ്ങൾക്ക് മുന്നിലെത്തിയ ദിനം മറക്കില്ല: ഓർമ്മ കുറിപ്പുമായി നടൻ സൂരജ്

സിനിമയുടെ പ്രൊമോഷന് വേണ്ടി ഇത്തരം വീഡിയോകള്‍ അടുത്തിടെ ചിലർ പുറത്തുവിട്ടിരുന്നു. ഇനി അതുപോലെ ഒന്നാണോ ഈ വീഡിയോയും എന്നാണു ചിലർ ഉയർത്തുന്ന സംശയം. വീഡിയോയിലെ ക്യാമറയുടെ ചലനവും മറ്റും ചൂണ്ടിക്കാണിച്ച്‌ ഇതൊരു പ്രൊമോഷന്‍ പരിപാടിയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാല്‍, മറ്റൊരു വിഭാഗം പറയുന്നത് ഇത് യഥാര്‍ത്ഥത്തില്‍ നടന്ന അടിയാണെന്നാണ്. എന്തായാലും താരങ്ങൾ ഈ വിഷയത്തിൽ പ്രതികരിക്കട്ടെ എന്നാണ് ചിലർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button