CinemaLatest News

കേരളം കൃത്യമായി എല്ലാം കാണുന്നുണ്ട്, പ്രതികരിക്കുന്നുണ്ട്, പുതുപ്പള്ളി ഒരു ഓർമ്മപ്പെടുത്തലാണ്: ഹരീഷ് പേരടി

ഇത് കേരളമാണ് എല്ലാവരും നിങ്ങളെ പോലെ അടിമകളല്ല

പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സൈബർ കീടങ്ങളെ നിലക്ക് നിർത്തിയാൽ പാർട്ടിക്ക് നല്ലതാണെന്നാണ് നടൻ ഹരീഷ് പേരടി കുറിക്കുന്നത്.

​ഗ്രോ വാസുവിനെ പോലുള്ള സഖാവൊക്കെ ഇങ്ങിനെ ജയിലിൽ കിടക്കുമ്പോൾ നിങ്ങൾ എങ്ങിനെ ജയിക്കാനാണ്., നിങ്ങൾ മറ്റുള്ളവരെ ഓർമ്മപ്പെടുത്തുപോലെ നിങ്ങളെയും ഓർമ്മപ്പെടുത്തുന്നു, ഇത് കേരളമാണ്, എല്ലാവരും നിങ്ങളെ പോലെ അടിമകളല്ല. കേരളം എല്ലാം കാണുന്നുമുണ്ട്, കേൾക്കുന്നുമുണ്ട്,കൃത്യമായിപ്രതികരിക്കുന്നുമുണ്ട്, പുതുപ്പള്ളി ഒരു ഓർമ്മപ്പെടുത്തലാണ് എന്നും നടൻ പങ്കുവച്ച കുറിപ്പിലൂടെ ഓർമ്മപ്പെടുത്തുന്നു.

കുറിപ്പ് വായിക്കാം

ഈ സഖാവൊക്കെ ഇങ്ങിനെ ജയിലിൽ കിടക്കുമ്പോൾ നിങ്ങൾ എങ്ങിനെ ജയിക്കാനാണ്. നിങ്ങൾ മറ്റുള്ളവരെ ഓർമ്മപ്പെടുത്തുപോലെ നിങ്ങളെയും ഓർമ്മപ്പെടുത്തുന്നു, ഇത് കേരളമാണ്, എല്ലാവരും നിങ്ങളെ പോലെ അടിമകളല്ല, കേരളം എല്ലാം കാണുന്നുമുണ്ട്, കേൾക്കുന്നുമുണ്ട്,കൃത്യമായിപ്രതികരിക്കുന്നുമുണ്ട്.

പുതുപ്പള്ളി ഒരു ഓർമ്മപ്പെടുത്തലാണ്, പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സൈബർ കീടങ്ങളെ നിലക്ക് നിർത്തിയാൽ പാർട്ടിക്ക് നല്ലത്, “സഖാവെ ആദ്യം സമാധനവാദികളുടെ വിപ്ലവം വരും അത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാൽ പിന്നെ വരുന്നത് ഭ്രാന്തൻമാർ നയിക്കുന്ന വിപ്ലവമായിരിക്കും” Left Right Left മുരളിഗോപി.

 

shortlink

Related Articles

Post Your Comments


Back to top button