CinemaLatest News

വിരാട് കോഹ്‌ലിയുടെ ബയോപിക്കിൽ നായകനായി ഈ താരം: ബോളിവുഡിനെ ഞെട്ടിച്ച റിപ്പോർട്ട് ഇതാ

ആരാണ് വിരാട് കോഹ്‌ലിയുടെ വേഷം അവതരിപ്പിക്കുക എന്നാണ് ആരാധകർ നോക്കിയിരിക്കുന്നത്

വിരാട് കോഹ്‌ലിയുടെ ബയോപിക്കിൽ ആരാണ് വിരാട് കോഹ്‌ലിയുടെ വേഷം അവതരിപ്പിക്കുക എന്നാണ് ആരാധകർ നോക്കിയിരിക്കുന്നത്. തങ്ങളുടെ പ്രിയ ക്രിക്കറ്റ് താരമായി ആരെത്തുമെന്ന ചർച്ചയാണ് ഏറെ നാളായി ആരാധകർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത്.

വിരാട് കോഹ്‌ലിയുടെ ബയോപിക്കായൊരുങ്ങുന്ന സിനിമയിൽ രാം ചരൺ അഭിനയിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. RRR-ന്റെ വിജയം അതിലെ അഭിനേതാക്കളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരെ ആഗോള താരങ്ങളാക്കി മാറ്റിയിരുന്നു. രാം ചരണും ഭാര്യ ഉപാസനയും ഈ വർഷം ആദ്യം ഒരു പെൺകുഞ്ഞിനെ വരവേറ്റിരുന്നു. നേരത്തെ, ഒരു പരിപാടിക്കിടെ രാം ചരൺ ഒരു സ്‌പോർട്‌സ് ഡ്രാമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും പ്രശസ്ത ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞത് ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു.

വിരാട് കോഹ്‌ലിയായി വേഷമിടാൻ രാം ചരൺ ചർച്ചയിലാണെന്നാണ് വാർത്തകൾ പുറത്തെത്തുന്നത്. ഏതെങ്കിലും കായിക ഇനത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന്രാം ചരൺ പറഞ്ഞതും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളും കൂടെ ആയതോടെ വൻ സന്തോഷത്തിലാണ് ഇരുവരുടേയും ആരാധകർ.

 

shortlink

Related Articles

Post Your Comments


Back to top button