GeneralLatest NewsNEWSTollywoodWOODs

റോഡിൽ കിടന്നു : നടൻ പവൻ കല്യാൺ കരുതല്‍ തടങ്കലില്‍

വിജയവാഡയിലേക്കുള്ള കല്യാണിന്റെ യാത്ര തടഞ്ഞ പോലീസ്

ജന സേന പാര്‍ട്ടി അധ്യക്ഷനും നടനുമായ പവൻ കല്യാണ്‍ പോലീസിന്റെ കരുതല്‍ തടങ്കലില്‍. ശനിയാഴ്‌ച നന്ദ്യാലയില്‍ വെച്ച്‌ ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച പവൻ കല്യാൺ, മുതിര്‍ന്ന നേതാവ് നദെന്ദ്ല മനോഹര്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി അറിയിച്ചു. ഇവരെ വിജയവാഡയിലേക്ക് മാറ്റുകയാണെന്നും ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

read also: എന്റെ റെക്കോര്‍ഡ് നീ ബ്രേക്ക് ചെയ്യുമോ? ധ്യാനിനോട് മമ്മൂട്ടി

വിജയവാഡയിലേക്കുള്ള കല്യാണിന്റെ യാത്ര തടഞ്ഞ പോലീസ്, പ്രത്യേക വിമാനം ഹൈദരാബാദില്‍ നിന്ന് പുറപ്പെടുന്നില്ലെന്ന് ഉറപ്പാക്കി. വാഹനവ്യൂഹത്തെയും രണ്ടുതവണ തടഞ്ഞു. തുടർന്ന് കല്യാൺ അനുമാഞ്ചിപ്പള്ളിയിലെ റോഡില്‍ കിടന്നു പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments


Back to top button