BollywoodCinemaLatest NewsNational

മുൻപ് ഇന്ത്യ എന്ന് പറയേണ്ടി വരുമ്പോൾ നാക്ക് ഉളുക്കിയിരുന്നു, ഭാരത് എന്ന് പറയാൻ തന്നെ വല്ലാത്തൊരു രസമാണ്: കങ്കണ

ഭാരതം എന്ന പേര് വളരെ അർത്ഥവത്തായതാണ്

ഇന്ത്യ എന്ന പേരിനെക്കാൾ പറയാൻ ഇഷ്ടം എപ്പോഴും ഭാരത് എന്ന വാക്കാണെന്ന് നടി കങ്കണ റണാവത്. മുൻപ് ഇന്ത്യ എന്ന് പറയേണ്ടി വരുമ്പോൾ നാക്ക് ഉളുക്കിയിരുന്നു എന്നാൽ ഭാരത് എന്ന പേരിന് ആ പ്രശ്നം ഇല്ലെന്നും താരം.

ഭാരതം എന്ന പേര് വളരെ അർത്ഥവത്തായതാണ്, എന്താണ് ഇന്ത്യയുടെ അർത്ഥം? പഴയ ഇംഗ്ലീഷിൽ ഇന്ത്യൻ എന്നാൽ അടിമയെയാണ് അർത്ഥമാക്കുന്നത് എന്നും നടി കങ്കണ റണാവത് പറയുന്നു. നമ്മുടെ രാജ്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്നും എന്നാൽ ‘ഭാരത്’ എന്ന് പറയുമ്പോൾ ‘മികച്ചത്’ എന്ന ഒരു തോന്നലാണ് ഉള്ളതെന്നും താരം. ഭാരതം എന്ന് പറയുന്നതിൽ എനിക്ക് ഇപ്പോൾ കൂടുതൽ സുഖം തോന്നുന്നു, പക്ഷേ ഞാൻ ഇന്ത്യ എന്ന് പറയുന്ന സമയങ്ങളുണ്ട്, നാക്ക് വഴുതി സംഭവിക്കുമ്പോൾ. ഞാൻ അതിനെ  വെറുക്കുന്നുമില്ല, അതും നമ്മുടെ ഭൂതകാലമാണ് എന്ന് നടി കൂട്ടിച്ചേർത്തു.

ഇന്ത്യ – ഭാരത് വിവാദത്തിൽ പ്രതികരിക്കുന്ന ആദ്യ നടിയല്ല കങ്കണ റണാവത്. ഇന്ത്യയ്ക്ക് പകരം ഭാരത് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും നടൻ ജാക്കി ഷ്രോഫും വ്യക്തമാക്കിയിരുന്നു. എന്റെ സംസ്കാരത്തിൽ അഭിമാനിക്കുന്നു, നിങ്ങളുടെ സ്വന്തം സംസ്കാരത്തിന്റെ പ്രാധാന്യം നിങ്ങൾ തിരിച്ചറിയുമ്പോൾ, നിങ്ങൾക്ക് അത് ഉൾക്കൊള്ളാനുള്ള ഓപ്ഷനുണ്ട് എന്നും നടി.

 

 

 

shortlink

Related Articles

Post Your Comments


Back to top button