CinemaLatest News

​ഗ്ലാമർ നടി കിരൺ ബി​ഗ്ബോസിൽ നിന്നും പുറത്ത്: കാരണം ഇതാണ്

മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രാവർത്തികമാക്കാൻ കിരൺ ശ്രമിച്ചില്ല

പ്രശസ്ത ഗ്ലാമർ നടി കിരൺ റാത്തോഡ് ബി​ഗ്ബോസിൽ നിന്നും പുറത്തായെന്ന വാർത്തകളാണ് വരുന്നത്. നാഗാർജുന അവതാരകനായി എത്തുന്ന ബി​ഗ്ബോസ് സൂപ്പർ ഹിറ്റായി ഓടുകയാണ്.

രാതിക, പ്രിൻസ് യാവർ, ഷക്കീല, ദാമിനി, ശോഭ ഷെട്ടി, പല്ലവി പ്രശാന്ത്, ഗൗതം കൃഷ്ണ, കിരൺ റാത്തോഡ് എന്നിവരാണ് തെലുങ്ക് ഷോയിലെ മിന്നും താരങ്ങൾ. ഷൂട്ടിംഗ് വെള്ളിയാഴ്ച രാവിലെ ആരംഭിച്ചതോടെയാണ് കിരൺ റാത്തോഡിന്റെ പുറത്താക്കൽ വെളിപ്പെടുത്തൽ പുറത്തുവന്നത്. പലർക്കും കിരൺ റാത്തോഡ് പുറത്തായെന്ന് വിശ്വസിക്കാനായിരുന്നില്ല.

ബിഗ് ബോസ് തെലുങ്ക് 7 ഹൗസിൽ നിന്ന് കിരൺ റാത്തോഡിന്റെ പുറത്താകലിന് കാരണമായത് നിരവധി ഘടകങ്ങളാണ്, ‘ജെമിനി’, ‘നുവ്വു ലേക നേനു ലെനു’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങിയ താരം കൂടിയാണ് കിരൺ റാത്തോഡ്. ഷോയിൽ ഇംഗ്ലീഷിൽ വളരെയധികം സംസാരിക്കുകയും തെലുങ്ക് സംസാരിക്കാതിരുന്നതും വിവാദമായി മാറിയിരുന്നു. പ്രേക്ഷകർക്ക് ഹിന്ദിയും ഇം​ഗ്ലീഷും മാത്രം പോരെന്നും തെലുങ്കിൽ കൂടി സംസാരിക്കണമെന്നും നാ​ഗാർജുന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും ഉൾക്കൊള്ളാനോ, പ്രാവർത്തികമാക്കാനോ നടി കിരൺ റാത്തോഡ് ശ്രമിച്ചിരുന്നില്ല.  എല്ലാ പ്രേക്ഷകർക്കും മനസിലാകുന്ന ഭാഷയിൽ സംസാരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത് തള്ളി കളഞ്ഞതും താരത്തിന്റെ പുറത്താകലിന് കാരണമായതായി പ്രേക്ഷകരും പറയുന്നു.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button