CinemaLatest NewsMollywoodWOODs

അന്ന് കൈവീശി കാണിച്ചപ്പോൾ മൈന്റ് ചെയ്തില്ല, ചമ്മിപ്പോയി: തുറന്ന് പറഞ്ഞ് നടി റാണി ശരൺ

നമ്മളെ ഒക്കെ വിളിക്കുമോ എന്നൊരു തോന്നലും ഉണ്ടായി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് മായാ കൃഷ്ണ. കോമ‍ഡി പ്രോ​ഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും തിളങ്ങിയ താരത്തിന് അടുത്തിടെയാണ് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായത്.

മായയെക്കുറിച്ച് നടി റാണി ശരൺ കുറിച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റാണിയുടെ ഷോയിൽ അതിഥി ആയെത്തുന്നത് മായയാണ്. മായാ കൃഷ്ണ കണ്ണീരുപ്പു കുടിച്ചല്ല, പോവുന്ന ഇടങ്ങളിലെല്ലാം ചിരിയുടെ,സന്തോഷത്തിൻ്റെ മധുരം വിതറിയാണ് ജീവിതം,സ്വപ്നങ്ങൾ ഒക്കെ വെട്ടിപ്പിടിയ്ക്കുന്നത് എന്നാണ് റാണി കുറിച്ചത്.

കുറിപ്പ് വായിക്കാം

മായാ കൃഷ്ണ കണ്ണീരുപ്പു കുടിച്ചല്ല, പോവുന്ന ഇടങ്ങളിലെല്ലാം ചിരിയുടെ,സന്തോഷത്തിൻ്റെ മധുരം വിതറിയാണ് ജീവിതം,സ്വപ്നങ്ങൾ ഒക്കെ വെട്ടിപ്പിടിയ്ക്കുന്നത്. കോമഡി സ്കിറ്റുകളിൽ കാണാൻ തുടങ്ങിയ കാലം മുതൽ ഏറെ ഇഷ്ടത്തോടെ ശ്രദ്ധിക്കുന്ന ഒരു കലാകാരി ആണ് അവർ. കഴിഞ്ഞ തവണ ഇത്തിരി നേരം ഒത്തിരി കാര്യത്തിൻ്റെ ഷൂട്ട് വെച്ചപ്പോ അഞ്ജനയെ (അഞ്ജന അപ്പുക്കുട്ടൻ) വിളിച്ചാണ് നമ്പർ എടുത്തത്.

November ഒന്നിന്. എന്നിട്ട് കാര്യം പറഞ്ഞ് ഒരു വോയ്സ് ഇട്ടു. മറുപടി ഇങ്ങനെ ആയിരുന്നു, “എനിക്ക് ഇഷ്ടമുള്ള ആളുകളിൽ ഒരാൾ ആണ് മാം.മാമിൻ്റെ ഷോയിൽ വരണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നമ്മളെ ഒക്കെ വിളിക്കുമോ എന്നൊരു തോന്നലും ഉണ്ടായിരുന്നു. Date ഒന്ന് നോക്കിയിട്ട് പറയാം.” ഇത്രയും കേട്ടാൽ എന്താ തോന്നുക? വിളിച്ചപ്പോ ഒരു സുഖിപ്പിക്കൽ. എന്നാ തെറ്റി. പിന്നെ പറഞ്ഞത് ഇതാണ്, ” അന്നു സിദ്ദീഖ് സർ മരിച്ച ദിവസം ഞാൻ മാമിനെ കണ്ടിരുന്നു. വലിയ കാര്യത്തിൽ കൈ പൊക്കി കാണിച്ചപ്പോ മാം മൈൻഡ് ചെയ്തില്ല, ഞാൻ ചമ്മി പോയി.

ദീപ്തി (ദീപ്തി പ്രതീഷ്) അടുത്ത് വന്നപ്പോ എന്നെയും വിളിച്ചു. ഇക്കാരണം കൊണ്ട് മടിച്ചാ ഞാൻ വരാതിരുന്നത്.” ദീപ്തി, മായ ഒക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആ കുട്ടി അവിടെ ഇരിയ്ക്കുന്നത് കണ്ടു എന്നല്ലാതെ ഈ കൈ കാണിച്ചത് ഞാൻ കണ്ടില്ലായിരുന്നു. അന്ന് അവിടെ കൂടിയ എല്ലാവരും ഇക്ക എന്ന വിങ്ങലിൽ കനം തൂങ്ങി നിൽക്കുക ആയിരുന്നല്ലോ!

മാം എന്ന് വിളിക്കരുത് എന്ന് അന്നേ പറഞ്ഞു. അന്നും പിന്നെ നാലാം തിയതി ഷൂട്ടിന് വന്നപ്പോഴും മാമിനും ചേച്ചിക്കും ഇടയിൽ ചാടിക്കളിച്ച ആ സ്നേഹ വിളി ഇന്ന് ഇത് കുറിക്കുന്ന സമയം ആയപ്പോഴേക്കും എന്തൊക്കെ ആയില്ല എന്ന് ഇവിടെ പറയുന്നില്ല.പ്രിയപ്പെട്ട മായാ, ഇനിയും കൂടുതൽ സ്നേഹം ഇങ്ങനെ ആയിരിക്കുന്നതിന്, പ്രചോദനവും മാതൃകയും ആവുന്നതിന്

shortlink

Related Articles

Post Your Comments


Back to top button