CinemaLatest News

പഠാൻ പിന്നിലായി: ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകളിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങൾ ഏതെന്ന് അറിയാം

ഹോളിവുഡ് ചിത്രങ്ങളിൽ ഐമാക്സ് റിലീസ് ഇല്ലാത്തവ തീരെ കുറവാണ്

സിനിമാ പ്രേമികൾ ഇന്ന് ഏറെ ചർച്ചയാക്കി മാറ്റുന്നതാണ് ഐമാക്സ് തിയേറ്റർ അനുഭവം.
വി​ഗ് ബജറ്റിലെത്തുന്ന ഹോളിവുഡ് ചിത്രങ്ങളിൽ ഐമാക്സ് റിലീസ് ഇല്ലാത്തവ തീരെ കുറവാണ്.

അത്രമാത്രം ജനപ്രീതിയാണ് ഐമാക്സുകൾ നേടിയത്. എന്നാൽ ഇന്ത്യൻ സിനിമകളുടെ കാര്യം ഏറെ വിഭിന്നമാണ്. തീരെ കുറച്ച് സിനിമകൾ മാത്രമേ ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പ്രദർശനത്തിന് എത്തിയിട്ടുള്ളൂ. ഇത്തരത്തിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ഐമാക്സിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് വിശ​ദമാക്കുകയാണ് ഐമാക്്സ കോർപ്പറേഷൻ വൈസ് പ്രസിഡന്റ് പ്രീതം ഡാനിയേൽ.

ചൈനയിൽ 800 ഐമാക്സ് സ്ക്രീനുകൾ ഉള്ളപ്പോൾ ഇന്ത്യയിൽ 25 എണ്ണമാണ് ആകെയുള്ളതെന്ന് പ്രീതം വ്യക്തമാക്കി. ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ മൂന്നാം സ്ഥാനം പഠാനാണ്. അവതാർ രണ്ടാം സ്ഥാനത്തും നോളൻ ചിത്രം ഓപ്പൺഹൈമർ ആണ്. 40 കോടിയാണ് ചിത്രം നേടിയത്. അവതാർ 15 കോടിയും, പഠാൻ 12 കോടിയും നേടി. 15 ഐമാക്സ് സ്കിരീനുകൾ കൂടി ഇന്ത്യയിൽ ഉടൻവരുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ കളക്ഷൻ കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments


Back to top button