AwardsCinemaKeralaLatest NewsMollywood

സ്ത്രീ വിരുദ്ധ പരാമർശം, നടൻ അലൻസിയറിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത പരാമർശമാണ് ഉണ്ടായിട്ടുള്ളത്

അവാർഡ് ദാന ചടങ്ങിൽ കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ നടൻ അലൻസിയറിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പുരസ്കാരമായി പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നാണ് നടൻ പറഞ്ഞത്.

ഇത്തരത്തിൽ മാന്യതയില്ലാതെ സംസാരിച്ചത് ശരിയായില്ല, വിയോജിപ്പ് ഉണ്ടായിരുന്നെങ്കിൽ അവാർഡ് സ്വീകരിക്കരുതായിരുന്നുവെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി വ്യക്തമാക്കി. പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമപ്രവർത്തകയോട് അശ്ലീലം നിറഞ്ഞതും സംസ്കാരത്തിന് നിരക്കാനാകാത്തതുമായ രീതിയിലാണ് നടൻ അലൻസിയർ പെരുമാറിയത്. ഈ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. പരാതി നൽകുകയും അലൻസിയറിനെതിരെ തിരുവനന്തപുരം റൂറൽ എസ്പി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

അഡ്വ. പി സതീദേവി നടൻ അലൻസിയർക്കെതിരെ പങ്കുവച്ച കുറിപ്പ് വായിക്കാം

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേളയിൽ പുരസ്കാര ജേതാവ് കൂടിയായ നടൻ അലൻസിയർ നടത്തിയ പ്രസ്താവന തീർത്തും അപലപനീയമാണ്. സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത പരാമർശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിൽ വർഷങ്ങളായി നടത്തിവരുന്ന അവാർഡ് വിതരണത്തിലെ പുരസ്കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പമായി നൽകുന്നത്.

വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചുകൊണ്ട് പ്രസ്താവന നടത്തിയത് തീർത്തും അനുചിതവും സാംസ്കാരിക കേരളത്തിനും ചലച്ചിത്ര മേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്നതുമാണ്. അതുകൊണ്ടുതന്നെ കേരള വനിതാ കമ്മീഷൻ നടൻ അലൻസിയർ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button