GeneralLatest NewsMollywoodNEWSWOODs

ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും ക്ലാസ് മിസ് ചെയ്യില്ല: ധ്യാൻ ശ്രീനിവാസൻ

സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കില്‍ മലര്‍ മിസ്സിനെ പോലെ കുട്ടികള്‍ക്ക് ക്രഷ് തോന്നിയേനെ

മലയാളികളുടെ പ്രിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ സിനിമയിലെ സുഹൃത്തുക്കളെക്കുറിച്ചുള്ള ചോദ്യത്തിന് ധ്യാൻ അഭിമുഖത്തിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് അവരെ തനിക്ക് പേഴ്‌സണലി അറിയില്ലെന്നും ഹണി റോസ് നല്ല സൗന്ദര്യമുള്ള നടിയാണെന്നും ടീച്ചറായിരുന്നെങ്കില്‍ ഒറ്റദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ലെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ഹണി റോസിനെ ആരായി കാണണമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

read also: സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമാണ് നടൻ മധു, നവതിയാഘോഷിക്കുന്ന താരത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

‘അവര്‍ നല്ല സൗന്ദര്യം ഉള്ള നടിയാണ്.  സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കില്‍ മലര്‍ മിസ്സിനെ പോലെ കുട്ടികള്‍ക്ക് ക്രഷ് തോന്നിയേനെ. ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല. എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചര്‍മാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ക്രഷ് ടീച്ചര്‍മാരായിരുന്നു’- ധ്യാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button