CinemaKollywoodLatest NewsTollywood

നായിക കൃതി ഷെട്ടിയാണെങ്കിൽ നായകനാകാനില്ല: വിജയ് സേതുപതിയുടെ തീരുമാനത്തിൽ ഞെട്ടി സിനിമാ ലോകം, കാരണമിതാണ്

വിജയ് സേതുപതി തുറന്ന് പറഞ്ഞതോടെ വൻ പ്രശംസകളാണ് താരത്തിന് ലഭിക്കുന്നത്

തന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ കൃതി ഷെട്ടിയുടെ നായകനായി അഭിനയിക്കാൻ വിജയ് സേതുപതി വിസമ്മതിച്ചതാണ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുന്ന വാർത്തകളിലൊന്ന്.

സിനിമയിൽ നായികയായി കൃതിയുടെ പേര് കണ്ട താരം അത് വേണ്ടെന്ന് പറയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2021 ലെ തെലുങ്ക് ചിത്രമായ ഉപ്പേനയിൽ, കൃതി ഷെട്ടിയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രം ശ്രദ്ധേയമായ വാണിജ്യ വിജയം നേടുകയും മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുകയും ചെയ്തു. നടൻ കൃതിയ്‌ക്കൊപ്പം പ്രവർത്തിക്കാൻ വിസമ്മതിച്ചത് അവരോടൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടല്ല, ഒരിക്കൽ അച്ഛനായി അഭിനയിച്ചതിനാൽ തനിക്ക് കൃതിയെ നായികാ സ്ഥാനത്ത് സങ്കൽപ്പിക്കുവാൻ പോലും കഴിയില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്.

നായികയായി കൃതി ഷെട്ടി അനുയോജ്യയാകുമെന്ന് തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ടീം വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃതിയെ സ്‌ക്രീനിൽ പോലും പ്രണയിക്കുന്നതിനെക്കുറിച്ച് തനിക്ക് ഒരിക്കലും ചിന്തിക്കാനാവില്ലെന്ന് വിജയ് സേതുപതി തുറന്ന് പറഞ്ഞതോടെ വൻ പ്രശംസകളാണ് താരത്തിന് ലഭിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button