GeneralLatest NewsMollywoodNEWSWOODs

‘പെറ്റ് കിടക്കുന്ന പുലി’ എന്ന് വിളിക്കാൻ ചിലര്‍ക്ക് മൗനാനുവാദം നല്‍കിയ, മരണം പോലും കലഹമാക്കി ആഘോഷിച്ച നടൻ: ഷമ്മി തിലകൻ

തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് 'ജനപക്ഷപിന്തുണ' എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ നിഷേധിയായ പോരാളി

മലയാള സിനിമയുടെ പെരുന്തച്ഛൻ ഓര്‍മ്മയായിട്ട് പതിനൊന്ന് വര്‍ഷം. അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനത്തില്‍ മകൻ ഷമ്മി തിലകൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത, മരണം പോലും കലഹമാക്കി ആഘോഷിച്ച, തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് ‘ജനപക്ഷപിന്തുണ’ എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നു വര്‍ഷം എന്ന് ഷമ്മി പോസ്റ്റിൽ പറയുന്നു.

read also: ‘കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല’: കാരണം വെളിപ്പെടുത്തി വിജയ് സേതുപതി

ഷമ്മി തിലകന്റെ കുറിപ്പ്

വര്‍ഷം #പതിനൊന്ന്.
ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമര്‍പ്പണമായതിനാല്‍ കാലം നെഞ്ചിലേറ്റി..; ഒന്നിലും ഒരിക്കലും തോല്‍ക്കാത്ത മഹാനടന്മാരുടെ മുൻനിരയില്‍ തന്നെ പേര് ചേര്‍ത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവര്‍ഷം..!

കലഹം ജന്മപ്രകൃതമായ.;
കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത.;
മരണം പോലും കലഹമാക്കി ആഘോഷിച്ച.;
തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് ‘ജനപക്ഷപിന്തുണ’ എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ.;
നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവര്‍ഷം..!
അന്യായം, അധര്‍മ്മം, അക്രമം എന്ന് തോന്നുന്ന എന്തിനെയും, അതിൻറെ വരുംവരാഴികകള്‍ ആലോചിക്കാതെ എതിര്‍ക്കുന്ന ഏതൊരുവന്റെയുള്ളിലും തിലകന്റെ ഒരംശം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാരശ്ശേരി മാഷ് ഒരിക്കല്‍ പറയുകയുണ്ടായി.

അതെ..!
ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം ഉത്പാദിപ്പിച്ച ഊര്‍ജ്ജം മലയാള സംസ്കാരം ഉള്ളടത്തോളം കാലം എക്കാലവും ബാക്കിയുണ്ടാവും..!
എന്നിരുന്നാലും..; ‘പെറ്റ് കിടക്കുന്ന പുലി’ എന്ന് മുഖത്തുനോക്കി വിളിക്കാൻ ചുരുക്കം ചിലര്‍ക്കെങ്കിലും മൗനാനുവാദം നല്‍കി, എന്നെന്നും ആ വാല്‍സല്യ വിളി ആസ്വദിച്ചിരുന്ന നിഷ്കളങ്കനായ ‘തിലകൻ ചേട്ടൻ’ എന്ന പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ.; എൻറെ അഭിവന്ദ്യ പിതാവ്..;

ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നുവര്‍ഷം..!
നഷ്ടങ്ങളോടും ദുഃഖങ്ങളോടും എപ്പോഴും നന്ദി ഉണ്ട്.
കാഴ്ചകളെ വലുതാക്കിയതിന്..!
മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിന്..!!
ഒറ്റയ്ക്ക് നില്‍ക്കാൻ പഠിപ്പിച്ചതിന്..!!!
പ്രണാമം

shortlink

Related Articles

Post Your Comments


Back to top button