GeneralLatest NewsMollywoodNEWSWOODs

മിഖായേലിലെ വില്ലൻ മാര്‍കോ ഇനി നായകൻ !! ഉണ്ണിമുകുന്ദൻ ചിത്രവുമായി ഹനീഫ് അദേനി

30 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്

നിവിന്‍ പോളി നായകനായെത്തിയ മിഖായേല്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം നടൻ ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നാണ്. നാല് വര്‍ഷത്തിനിപ്പുറം ഈ കഥാപാത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. എന്നാൽ, ഇത്തവണ ഒരു ട്വിസ്റ്റുണ്ട്. വില്ലനായല്ല, നായകനായി ഉണ്ണിമുകുന്ദന്റെ മാർകോ എത്തുമെന്ന് റിപ്പോർട്ട്.

read also: സോണിയ അഗർവാളും ജിനു ഇ തോമസും പ്രധാന വേഷത്തിൽ എത്തുന്ന ബിഹൈൻഡ്ഡ്: പുതിയ പോസ്റ്റർ പുറത്ത്

ഹനീഫ് അദേനി ചിത്രത്തിന്‍റെ സംവിധാനവും രചനയും. 30 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ചിത്രം നിര്‍മ്മിക്കുന്നത് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ്.

shortlink

Related Articles

Post Your Comments


Back to top button