BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ഞാൻ ഒരു ഇന്ത്യക്കാരൻ, എനിക്ക് ഏറ്റവും പ്രധാനം ദേശീയ അവാർഡ്, ഓസ്കറിന് പോവണമെങ്കില്‍ ഒറ്റയ്ക്ക് പോകും: വിവേക് അഗ്നിഹോത്രി

മുംബൈ: താൻ ഒരു ഇന്ത്യക്കാരനാണെന്നും തനിക്ക് ഏറ്റവും പ്രധാനം ദേശീയ അവാർഡാണെന്നും സംവിധായകന്‍ വിവേക് അഗ്നിഹോത്രി. തന്‍റെ രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയേക്കാള്‍ വലുതായി ഒന്നുമില്ലെന്നും തനിക്ക് ഓസ്കറിന് പോവണമെങ്കില്‍ ഒറ്റയ്ക്ക് പോവുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗ എന്‍ട്രിയായ 2018 ന്‍റെ അണിയറപ്രവർത്തകരെ വിവേക് അഗ്നിഹോത്രി അഭിനന്ദിച്ചു.

‘ഞാൻ ഒരു ഇന്ത്യക്കാരനാണ്, എനിക്ക് ഏറ്റവും പ്രധാനം ദേശീയ അവാർഡാണ്. എന്റെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയിൽ വിശ്വസിക്കുന്നു. നമ്മുടെ സിനിമകൾ ഇന്ത്യൻ ചുറ്റുപാടുകളിലും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലും പശ്ചാത്തലമാക്കിയവയാണ്, രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുക എന്നത് അഭിമാനകരമായ കാര്യമാണ്. ദേശീയ അവാർഡിനായി ഞങ്ങൾ സിനിമകൾ നിർമ്മിക്കുന്നു എന്നല്ല, മറിച്ച് ഞങ്ങളുടെ സിനിമകളുടെ തീമുകൾ അതിന് അനുയോജ്യമാണ്. എനിക്ക് ഓസ്കറിന് പോകണമെങ്കിൽ, ഞാൻ നേരിട്ട് പോകും. 2018 എന്ന ചിത്രം ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ. ഏറ്റവും മികച്ചത് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്,’ വിവേക് അഗ്നിഹോത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button