CinemaGeneralKollywoodLatest NewsNationalNEWS

പ്രശസ്ത നിർമ്മാതാവ് വിഎ ദുരൈ അന്തരിച്ചു

പിതാമകനാണ് പ്രശസ്ത ചിത്രം

ബാബ, നായ്ക്കുട്ടി, എന്നമ്മാ കണ്ണ് എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചതിന് പേരുകേട്ട പ്രശസ്ത നിർമ്മാതാവ് വിഎ ദുരൈ
( 59)അന്തരിച്ചു.

കുറച്ചുനാൾ മുൻപ് താൻ വിവിധ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അസുഖത്തിന് ചികിത്സയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ മുത്തുരാമനാണ് ചികിത്സയിൽ സഹായിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ആരോഗ്യനില മോശമായതിനാൽ ചികിൽസയിലിരിക്കേ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. നിർമ്മാതാവിന് ചെലവ് താങ്ങാൻ പോലും കഴിയുന്നില്ലെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സൂര്യ, രജനികാന്ത് തുടങ്ങിയ താരങ്ങൾ സാമ്പത്തികമായി സഹായിച്ചിരുന്നു.

രജനികാന്തിന്റെ ‘ബാബ’യിൽ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും വിഎ ദുരൈ പ്രവർത്തിച്ചിരുന്നു. മുഴുവൻ സമയ നിർമ്മാതാവായി മാറിയ ദുരൈ ബാബ, നായ്ക്കുട്ടി, എന്നമ്മാ കണ്ണ് എന്നിവയുൾപ്പെടെ തമിഴിൽ വിവിധ ചിത്രങ്ങൾ നിർമ്മിച്ചു. വിജയലക്ഷ്മി, ലക്ഷ്മി എന്നിങ്ങനെ രണ്ട് ഭാര്യമാരുണ്ട്, ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളും രണ്ടാം ഭാര്യയിൽ ഒരു മകളുമുണ്ട്. ദുരൈയുടെ വിയോഗം സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി.

shortlink

Related Articles

Post Your Comments


Back to top button