CinemaKollywoodLatest News

വിജയുടെ ലിയോ ചിത്രത്തിന്റെ ട്രെയിലർ പ്രദർശനം, ആവേശതിമിർപ്പിൽ തിയേറ്റർ തകർത്ത് ആരാധകർ

ഫാൻസുകാർ തീയേറ്റർ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ തീയറ്റർ ഉടമകളെ സ്വാഗതം ചെയ്തത് തകർന്ന സീറ്റുകളാണ്

ചെന്നൈയിലെ രോഹിണി തിയേറ്ററിന്റെ അവസ്ഥ കണ്ട് ഞെട്ടി ജനങ്ങൾ. ലിയോയുടെ ട്രെയിലറിന് പിന്നാലെ ദളപതി വിജയ് ആരാധകർക്കെതിരെ ആരോപണം ഉയരുമ്പോൾ തിയേറ്ററിൽ നിന്ന് വരുന്ന ചിത്രങ്ങൾ തന്നെ അതിന് ഉത്തരവും പറയും.

ലിയോയുടെ ട്രെയിലറിന്റെ പ്രത്യേക പ്രദർശനം ചെന്നൈയിലെ പ്രശസ്ത തിയേറ്ററായ രോഹിണിയിൽ നടത്തിയിരുന്നു. ആരാധകരാണ് ഒന്നിച്ച് ട്രെയിലർ കാണാൻ തിയേറ്ററിൽ തടിച്ചുകൂടിയത്. തങ്ങളുടെ പ്രിയപ്പെട്ട സൂപ്പർതാരത്തെ സ്‌ക്രീനിൽ കണ്ട് ആരാധകർ സന്തോഷവും സങ്കടവുമെല്ലാം തിയേറ്റർ ചവിട്ടി തകർത്തും കസേരകൾ തകർത്തും ആഘോഷിച്ചു. ഫാൻസുകാർ തീയേറ്റർ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ തീയറ്റർ ഉടമകളെ സ്വാഗതം ചെയ്തത് തകർന്ന സീറ്റുകളാണ്.

ലിയോ ട്രെയിലറിന് സാക്ഷ്യം വഹിക്കാൻ എണ്ണമറ്റ ആരാധകരാണ് തടിച്ച് കൂടിയത്. പ്രിയതാരം വിജയ്‌ക്ക് വേണ്ടി ആർപ്പുവിളികൾ കൊണ്ട് തിയേറ്റർ മുറി നിറഞ്ഞിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിജയ് ചിത്രത്തിൽ തൃഷ കൃഷ്ണൻ, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തകർന്ന തിയേറ്ററിന്റെ ചിത്രങ്ങൾ കണ്ട് വിജയ് ആരാധകർ മാന്യത പുലർത്തണമെന്ന് സോഷ്യൽ മീഡിയയിലടക്കം ആവശ്യമുയരുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button