CinemaGeneralInternationalKeralaLatest NewsMollywoodNationalNEWS

കട്ട ലാലേട്ടൻ ആരാധകൻ: മോഹൻലാൽ നൃത്തം ചെയ്യുന്ന ​ഗാനം ഏതെന്ന് യൂട്യൂബ്, ഉടനടി ഉത്തരം നൽകി കിലിയൻ എംബാപ്പെ?

നൃത്ത വീഡിയോ ആ​ഗോളതലത്തിൽ ഹിറ്റായി മാറി

സോഷ്യൽ മീഡിയയിൽ എത്തുന്ന ചില ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അത്തരത്തിൽ ഇപ്പോൾ വൈറലായി മാറുന്നത് മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ നൃത്ത വീഡിയോയാണ്.

മോഹൻലാലിന്റെ നൃത്ത വീഡിയോ ആ​ഗോളതലത്തിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ഫ്രഞ്ച് താരം കിലിയൻ എംബപ്പെയും ഏറ്റെടുത്തിരിക്കുകയാണ് ലാലേട്ടന്റെ വീഡിയോ. ഏതാനും ദിവസങ്ങളിലായി മോഹൻലാലിന്റെ നൃത്തവീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

റീൽസുകളിലും ഷോർട്സുകളിലും വൻ തരം​ഗമായി മാറിയതോടെയാണ് യൂട്യൂബ് എക്സിൽ ഈ ​ഗാനം അറിയാമോ എന്ന ചോദ്യവുമായെത്തിയത്. പതിനായിര കണക്കിന് ആരാധകർ ഉത്തരവുമായി എത്തിയതോടെ കിലിയൻ എംബപ്പെയും ഒന്നാമൻ എന്ന ചിത്രത്തിന്റെ വിവരങ്ങളുമായി എത്തുകയായിരുന്നു. എന്നാൽ കിലിയന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നല്ല, വെരിഫൈഡ് ഫാൻ പേജിൽ നിന്നാണ് ഉത്തരം വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button