BollywoodCinemaGeneralLatest NewsNationalNEWS

ഇന്ത്യൻ പാസ്പോർട്ട് കാണിക്കുമ്പോൾ ബഹുമാനം ലഭിക്കുന്നു, ഒപ്പം മോദിയുടെ നാട്ടിൽ നിന്നല്ലേ എന്ന ചോദ്യവും: അക്ഷയ് കുമാർ

ഇന്ത്യ ഇത്രയും പുരോ​ഗതി നേടിയതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും താരം

ഇന്ത്യയെ ലോകത്തിന് മുന്നിൽ ഒരുപടി ഉയരത്തിൽ എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ പറയുന്നു. 2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖം നടത്താൻ അവസരം ലഭിച്ച ഒരേയൊരു നടൻ അക്ഷയ് കുമാറാണ്. നടൻ നൽകിയ പുതിയ അഭിമുഖത്തിൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇത്രയും പുരോ​ഗതി നേടിയതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

പാസ്‌പോർട്ട് ഇമിഗ്രേഷൻ ഓഫീസിൽ കാണിക്കുമ്പോൾ, നമ്മൾ വിദേശത്തായിരിക്കുമ്പോൾ, അവർ അത് വളരെ ബഹുമാനത്തോടെയാണ് കാണുന്നത്, ഒരുപാട് ബഹുമാനവും ഇന്ത്യക്കാരനായതിനാൽ ലഭിക്കുന്നുണ്ട്. നിങ്ങൾ മോദിയുടെ രാജ്യത്ത് നിന്നാണ് വരുന്നത്, അല്ലേ എന്ന് ചോദിക്കാറുണ്ടെന്നും നടൻ പറയുന്നു.

പശ്ചിമ ബംഗാളിലെ റാണിഗഞ്ചിൽ 1989ൽ കൽക്കരി ഖനി തകർച്ചയിൽ 65 ഖനിത്തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എഞ്ചിനീയർ ജസ്വന്ത് സിംഗ് ഗില്ലിന്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ള മിഷൻ റാണിഗഞ്ചിലാണ് അക്ഷയ് അവസാനമായി അഭിനയിച്ചത്. പരിനീതി ചോപ്ര, കുമുദ് മിശ്ര, രവി കിഷൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

shortlink

Related Articles

Post Your Comments


Back to top button