BollywoodCinemaLatest News

വിഷാദത്തിന് അടിമയായിരുന്ന എന്നെ കൂടെ നിന്ന സുഹൃത്തുക്കൾ പോലും ചതിച്ചു, ഒറ്റക്ക് പോരാടേണ്ടി വന്നെന്ന് നടി ഷമ സിക്കന്ദർ

വിധിയെ ഭയപ്പെടാതിരിക്കാനും നമുക്ക് കൈമുതലായുള്ളത് ഇതേ ധൈര്യമാണ്

ലോക മാനസികാരോഗ്യ ദിനത്തിൽ വിഷാദരോഗത്തിനെതിരെ പോരാടുന്ന തന്റെ യാത്രയെ കുറിച്ചും അതിൽ നിന്ന് പുറത്തു കടക്കാൻ ഇപ്പോഴും താൻ എന്തൊക്കെയാണ് ചെയ്യുന്നതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഷമ സിക്കന്ദർ. ബോൾഡ് എന്ന വാക്ക് താൻ ഒരു അഭിനന്ദനമായി എടുക്കുന്നുവെന്നും അതിന്റെ അർഥം വെറും ശരീരത്തിന്റെ അഴകളവുകളെക്കുറിച്ചല്ലെന്നും ഉറച്ച നിലപാടുകളുടേത് കൂടിയാണെന്നും നടി തുറന്ന് പറയുന്നു.

വളരെ ധൈര്യശാലിയാണ് ഞാൻ, എന്റെ ബലഹീനതകളാണ് എന്റെ ശക്തി, ബോൾഡ് ആയിരിക്കുക എന്നത് നിങ്ങൾ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ചല്ല എന്ന് ഓർക്കുക, പകരം പുറത്തു വന്ന് ആളുകളോട് ഹൃദയം തുറന്ന് സംസാരിക്കാനും നമ്മെക്കുറിച്ചുള്ള അവരുടെ വിധിയെ ഭയപ്പെടാതിരിക്കാനും നമുക്ക് കൈമുതലായുള്ളത് ഇതേ ധൈര്യമാണ് എന്നും നടി.

മാനസികാരോഗ്യവുമായി മല്ലിടുന്ന കാലത്തെ തിരിഞ്ഞുനോക്കുമ്പോൾ, താൻ ഇന്നത്തെപ്പോലെ ബോൾഡല്ലാത്ത ദിവസങ്ങൾ അനവധിയായിരുന്നു, വിഷാദ രോ​ഗത്തോട് പോരാടി ഇത്രയും എത്തിയെന്നത് തന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്, അതിൽ നിന്ന് തിരിച്ചുവരാൻ കഴിയുന്നത് അത്ര എളുപ്പമല്ല എന്നും ഷമ. ഒരു മനുഷ്യനെന്ന നിലയിൽ നമ്മൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്, കൂടെ നിന്ന് ചതിച്ച സുഹൃത്തുക്കൾ, ഒറ്റപ്പെടുത്തിയവർ എല്ലാവരുടെയും മുൻപിൽ നാം ജയിച്ച് മുന്നേറണമെന്നും നടി.

 

 

shortlink

Related Articles

Post Your Comments


Back to top button