CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ചലച്ചിത്ര നിർമ്മാതാതാവ് പി.വി. ​ഗം​ഗാധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു: മന്ത്രി സജി ചെറിയാൻ

രാഷ്ട്രീയത്തിൽ സൗമ്യതയുടെ മുഖമായിരുന്നു പി വി ഗംഗാധരൻ

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായിരുന്ന പി.വി. ​ഗം​ഗാധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, ഏകലവ്യന്‍, അദ്വൈതം, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് തുടങ്ങി ഒട്ടേറെ പ്രശസ്ത സിനിമകൾ അദ്ദേഹം നിർമിച്ചു. രാഷ്ട്രീയത്തിൽ സൗമ്യതയുടെ മുഖമായിരുന്നു പി വി ഗംഗാധരൻ എന്നും മന്ത്രി കുറിച്ചു.

മന്ത്രിയുടെ സോഷ്യൽ മീഡിയ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം

കോൺഗ്രസ് നേതാവും മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ​ഗം​ഗാധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.

അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, ഏകലവ്യന്‍, അദ്വൈതം, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് തുടങ്ങി ഒട്ടേറെ പ്രശസ്ത സിനിമകൾ അദ്ദേഹം നിർമിച്ചു.

കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവിൽ എ.ഐ.സി.സി അം​ഗമാണ്. രാഷ്ട്രീയത്തിൽ സൗമ്യതയുടെ മുഖമായിരുന്നു പി വി ഗംഗാധരൻ. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ, കേരളാ ഫിലിം ചേംബർ പ്രസിഡന്റ് തുടങ്ങിയ ചുമതലകളും സ്തുത്യർഹമായ രീതിയിൽ അദ്ദേഹം വഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തിൽ വലിയ വിടവ് സൃഷ്ടിക്കും. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

shortlink

Related Articles

Post Your Comments


Back to top button