CinemaGeneralKollywoodLatest NewsNEWS

ജയിലർ സിനിമ മാറ്റിമറിച്ചത് എന്റെ സിനിമാ ജീവിതം, വെളിപ്പെടുത്തി കന്നഡ സൂപ്പർ താരം ശിവ രാജ്കുമാർ

ജയിലറിലെ തന്റെ വേഷം തനിക്ക് നൽകിയ ഹൈപ്പിനെക്കുറിച്ച് ശിവരാജ്

രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ സമീപകാലത്ത് തിയേറ്ററിലെ മിന്നും വിജയങ്ങളിലൊന്നായിരുന്നു. മോഹൻലാലും ശിവ രാജ്കുമാറുമാണ് രജനികാന്തിനൊപ്പം കൈകോർത്ത മറ്റ് താരങ്ങൾ. ഇതിൽ ശിവരാജ്കുമാറിന്റെ നരസിംഹ വേഷവും കേരളത്തിലെ സിനിമാപ്രേമികൾ അടക്കം നെഞ്ചേറ്റിയ വേഷമായിരുന്നു.

നരസിംഹം തന്റെ സിനിമാ ജീവിതത്തെ മാറ്റിമറിച്ച അനുഭവമായിരുന്നുവെന്ന് ശിവ രാജ്കുമാർ പറഞ്ഞു. ജയിലറിലെ തന്റെ വേഷം തനിക്ക് നൽകിയ ഹൈപ്പിനെക്കുറിച്ച് ശിവരാജ് കുമാർ സംസാരിച്ചു. ഇപ്പോൾ പലരും എന്നെ നരസിംഹ എന്നാണ് വിളിക്കുന്നത്. വെറും പത്ത് മിനിറ്റുള്ള ഒരു വേഷത്തിന് ഒരാളുടെ ജീവിതം ഇങ്ങനെ മാറ്റിമറിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല എന്നും താരം പറയുന്നു.

എനിക്ക് ഇതൊരു പുതിയ അനുഭവമാണ്, ജയിലറിൽ വെറും എട്ട് മിനിറ്റ് ദൈർഘ്യമുള്ള വേഷമാണ് ഞാൻ ചെയ്തത്. ഇപ്പോൾ എന്നെ വിക്രമിന്റെ റോളക്സുമായി താരതമ്യം ചെയ്യുന്നു. നരസിംഹ എന്നാണ് പുറത്തിറങ്ങിയാൽ വിളിക്കുന്നത്, എല്ലാവരും ഒരുപാട് തിരിച്ചറിയുന്നു, കൂടുതൽ സ്നേഹിക്കുന്നു ഇങ്ങനെയൊരു സ്നേഹം വെറും 8 മിനിറ്റിൽ ഉള്ള രം​ഗത്തിൽ അഭിനയിക്കുമ്പോൾ പ്രതീക്ഷിച്ചില്ലെന്നും ശിവ് രാജ്കുമാർ പറയുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button