CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

‘ലിയോയുടെ ആദ്യത്തെ പത്ത് മിനിറ്റ് നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്’ : പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ലോകേഷ്

ചെന്നൈ: ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബര്‍ 19ന് തീയേറ്ററുകളിൽ എത്തും. വലിയ ഹൈപ്പിലുള്ള സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഇപ്പോൾ, സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ്. സിനിമ തുടങ്ങിയ ശേഷമുള്ള ആദ്യത്തെ പത്ത് മിനിറ്റ് ഒരിക്കലും മിസ്സ് ചെയ്യരുതെന്നും അതിന് വേണ്ടിയാണ് താന്‍ അടക്കമുള്ള വലിയ ക്രൂ ഒരു വര്‍ഷകാലം പണിയെടുത്തതെന്നും ലോകേഷ് പറയുന്നു.

‘പ്രേക്ഷകരോട് പറയാനുള്ളത് ഒറ്റ കാര്യം മാത്രമാണ്, ലിയോയുടെ ആദ്യത്തെ പത്ത് മിനിറ്റ് നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്. ആ പത്ത് മിനിറ്റിന് വേണ്ടിയാണ് വലിയൊരു ക്രൂ ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ടത്. സിനിമ പൂര്‍ത്തിയാക്കാന്‍ ഒരുപാട് കഷ്ടപ്പാട് ഉണ്ടായിരുന്നു, പക്ഷെ ഈ ആദ്യത്തെ പത്ത് മിനിറ്റിന് വേണ്ടിയാണ് ഞങ്ങള്‍ ഏറെ അധ്വാനിച്ചത്,’ ഒരു അഭിമുഖത്തിൽ ലോകേഷ് വ്യക്തമാക്കി. സിനിമയുടെ ആദ്യത്തെ പത്ത് മിനിട്ട് ഉറപ്പായും പ്രേക്ഷകര്‍ക്ക് വിരുന്ന് തന്നെ ആകുമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button