GeneralLatest NewsNEWSTV Shows

‘സാന്ത്വനം’ സീരിയലിന്റെ സംവിധായകൻ അന്തരിച്ചു

വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ് ആദിത്യൻ

ടെലിവിഷൻ സീരിയല്‍ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.

കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യൻ സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.

read also: അരങ്ങത്ത് മാത്രം വില്ലനായിരുന്ന എന്റെ ജോണി അണ്ണാച്ചി പോയി: ശരത്

വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനായ ആദിത്യന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സഹപ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button