GeneralLatest NewsMollywoodNEWSWOODs

രാഷ്ട്രീയ ലാഭം നോക്കാതെ, കണക്കുപറയാതെ, ഒരുപാടുപേരെ നെഞ്ചോടു ചേർത്ത് നിർത്തിയ നന്മ നിറഞ്ഞ വ്യക്തിത്വം: സീമ ജി നായർ

നന്മ നിറഞ്ഞ ഹൃദയമുള്ള ,ഹൃദയത്തിന്റെ ഭാഷ വശമുള്ള ഒരാൾ

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി നടി സീമാ ജി നായർ. ഇതുവരെ സഖിണി ആയിട്ടില്ലാ എന്നും രാഷ്ട്രീയ ലാഭം നോക്കാതെ, കണക്കുപറയാതെ, ഒരുപാടുപേരെ നെഞ്ചോടു ചേർത്ത് നിർത്തിയ നന്മ നിറഞ്ഞ വ്യക്തിത്വമാന് സുരേഷ് ഗോപി എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ സീമ പറയുന്നു.

read also: വീടുപണി ഉപേക്ഷിച്ച് കരാറുകാരൻ, ദുരിതത്തിലായ 75 വയസുള്ള അമ്മയ്ക്ക് സഹായവുമായി ഉണ്ണി മുകുന്ദൻ

കുറിപ്പ്

ശുഭദിനം 💖ഇതുവരെ സഖിണി ആയിട്ടില്ലാത്ത ഞാൻ ,രാഷ്ട്രീയത്തിന് അതീതമായി ,സുരേഷേട്ടാ നിങ്ങളെ സ്നേഹിക്കുന്നു ,ബഹുമാനിക്കുന്നു ,നന്മ നിറഞ്ഞ ഹൃദയമുള്ള ,ഹൃദയത്തിന്റെ ഭാഷ വശമുള്ള ,തൊഴിലിൽ മാത്രം അഭിനയിക്കുന്ന ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത ,സുരേഷേട്ടാ നിങ്ങളെ ഞങൾ സ്നേഹിക്കുന്നു ,ഒരുപാട് കുടുംബങ്ങൾക്ക് വഴികാട്ടിയായ ,ഒരുപാടുപേരെ നെഞ്ചോടു ചേർത്ത് നിർത്തിയ ,രാഷ്ട്രീയ ലാഭം നോക്കാതെ കണക്കുപറയാതെ പാവങ്ങളെ സഹായിച്ച നന്മ നിറഞ്ഞ വ്യക്തിത്വം ..ഞങ്ങളുടെ മനസിൽനിങ്ങൾക്കുള്ള സ്ഥാനം അതുവളരെ വലുതാണ് ..വാക്കുകൾ കൊണ്ട് അമ്മാനമാടുന്നില്ല .ഈ പോസ്റ്റിന്റെ പേരിൽ എന്നിലേക്ക്‌ വരുന്ന എല്ലാ ഒളിയമ്പുകളെയും നേരിടാൻ മനസ്സ് സജ്ജമായിക്കഴിഞ്ഞു ..സുരേഷേട്ടാ 💖💖💖💖💖💖💖

shortlink

Related Articles

Post Your Comments


Back to top button