GeneralLatest NewsMollywoodNEWSWOODs

സുരേഷ് ഗോപി കാമ കണ്ണുകളോടെ അവരെ കയറി പിടിച്ചെന്ന് വിശ്വസിക്കാന്‍ മലയാളിയെ കിട്ടില്ല: നടന്‍ ദേവന്‍

നീതിന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല.

നടന്‍ സുരേഷ് ഗോപി വനിത മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് താരത്തിനെതിരെ കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നതിന് പിന്നാലെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് തര്‍ക്കിക്കുകയും അവരോട് ഇറങ്ങി പോകാന്‍ പറയുകയുകയും ചെയ്തതും വിവാദമായി.

സുരേഷ് ഗോപി ഒരു മാധ്യമ പ്രവര്‍ത്തകയെ ദുരുദ്ദേശത്തോടെയും കാമ കണ്ണുകളോടെയും അവരുടെ ശരീരത്തില്‍ കയറി പിടിച്ചെന്ന് ആരൊക്കെ ആരോപിച്ചാലും, അത് വിശ്വസിക്കാന്‍ ഒരു മലയാളിയെയും കിട്ടില്ലെന്നു നടൻ ദേവൻ.  മലയാളികളായ സ്ത്രീകള്‍ പോലും ഇക്കാര്യത്തില്‍ സുരേഷ് ഗോപിയുടെ കൂടെ തന്നെ നില്‍ക്കുമെന്നും ഇവിടെ ഉര്‍വശി ശാപം ഉപകാരമാവുകയാണ് ചെയ്തതെന്നും ദേവന്‍ പറയുന്നു.

READ ALSO:മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

നടന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

‘അടുത്ത ദിവസത്തെ പ്രധാന വാര്‍ത്ത, സൂര്യന്‍ ഉച്ചത്തില്‍ ഉദിച്ചു നില്‍ക്കുന്ന ഒരു പട്ടാപകല്‍ സമയത്ത്, പത്തമ്പത് ന്യൂസ് ചാനല്‍ ക്യാമറകളുടെ കഴുകന്‍ കണ്ണുകളുടെ മുന്‍പില്‍, ശത്രുതയോടെ തന്നെ കിഴങ്ങന്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ കണ്‍മുന്‍പില്‍ വച്ച്‌, പൊതു ജനങ്ങളുടെ മുന്‍പില്‍ വച്ച്‌, സുരേഷ് ഗോപി ഒരു മാധ്യമ പ്രവര്‍ത്തകയായ സഹോദരിയെ ദുരുദ്ദേശത്തോടെ, കാമ കണ്ണുകളോടെ അവരുടെ ശരീരത്തില്‍ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാന്‍ ഒരു മലയാളിയെയും കിട്ടില്ല.

പ്രത്യേകിച്ച്‌ മലയാളികളായ സ്ത്രീകളെ. ജാതി, മത, രാഷ്ട്രീയ, വ്യതാസമില്ലാതെ അവര്‍ സുരേഷ് ഗോപിയോടൊപ്പമുണ്ട്. നീതിന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല.

ഉര്‍വശി ശാപം ഉപകാരമായി. സുരേഷ് ഗോപിക്ക്, അതുമല്ല, സുരേഷ് ഗോപി എന്ന രാഷ്ട്രീയ നായകന് കൂടുതല്‍ ആരാധകരെയും, കൂടുതല്‍ വിശ്വാസ്യതയും, പൊതുജന പിന്തുണയും സ്‌നേഹവും വാത്സല്യവും, അത് മൂലം തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വമ്ബിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും സുരേഷ് ഗോപിക്ക് ഉറപ്പായി.

ശ്രീ സുരേഷ് ഗോപിക്ക് എന്നെ പോലെയുള്ള ഒരുത്തന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എങ്കിലും ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും പത്തു നാല്‍പത് വര്‍ഷത്തെ സ്‌നേഹിതന്‍ എന്ന നിലയിലും, സുരേഷ് ഗോപിയുടെ സിനിമ നായകനെതിരെ വില്ലന്‍ കളിച്ച സിനിമ നടനെന്ന നിലയിലും,

‘അമ്മ’ എന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയിലും, ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും, ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നല്‍കേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു; അതിവിടെ രേഖപെടുത്തുന്നു.

ഞങ്ങള്‍ സുരേഷ് ഗോപിക്ക് ഒപ്പം

സ്‌നേഹത്തോടെ ദേവന്‍’.

shortlink

Related Articles

Post Your Comments


Back to top button