CinemaGeneralKeralaLatest NewsMollywoodNEWSWOODs

വായിക്കാൻ കൊടുത്ത തിരക്കഥ മറ്റൊരു പേരിൽ സിനിമയാക്കി, സൈജു കുറുപ്പിനെതിരെ ​ഗുരുതര ആരോപണം, സിനിമക്ക് വിലക്ക്

അഖിൽ ദേവ് മുഖാന്തിരം വർഷങ്ങൾക്ക് മുൻപ് ഈ കഥ സൈജു കുറുപ്പിന് വായിക്കാൻ നൽകി

നടൻ സൈജു കുറുപ്പിന്റെ പൊറാട്ട് നാടകം എന്ന ചിത്രത്തിന് വിലക്ക്. പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ എറാണാകുളം ഫസ്റ്റ് ക്ലാസ് അഡീഷ്ണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സെൻസറിം​ഗും റിലീസും ഈ സാഹചര്യത്തിൽ നടക്കില്ല.

എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണനും നിർമ്മാതാവ് അഖിൽ ദേവുമാണ് പരാതി നൽകിയത്. എഴുത്തുകാരനായ വിവിയൻ അഖിൽ ദേവ് മുഖാന്തിരം വർഷങ്ങൾക്ക് മുൻപ് ഈ കഥ സൈജു കുറുപ്പിന് വായിക്കാൻ നൽകിയിരുന്നു. ഇതേ തിരക്കഥ അടിച്ചുമാറ്റി സുനീഷ് വാരനാടിന്റെ എന്ന പേരിൽ മറ്റൊരു ചിത്രമായി ഇവർ പുറത്തിറക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് വിവിയൻ രാധാകൃഷ്ണനും നിർമ്മാതാവ് അഖിൽ ദേവും പരാതിയുമായി മുന്നോട്ട് പോയത്.

ഇത് സംബന്ധിച്ച് നിർമ്മാതാവ് അഖിൽ ദേവ് പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം

സൈജു കുറുപ്പ് നായകനായി എമിറേറ്റ്സ് പ്രോഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കരയും, ഗായത്രി വിജയനും ചേർന്ന് നിർമിച്ച സുനീഷ് വാരനാടിന്റെ തിരക്കഥയിൽ നൗഷാദ് സഫ്രോൺ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം’ എന്ന സിനിമ എറണാംകുളം ഫസ്റ്റ് അഡീഷണൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ്‌ സെഷൻസ് ജഡ്ജ് പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ സെൻസറിങ്ങിനും തുടർന്നുള്ള റിലീസിങ്ങിനും 30/10/2023ന് വിലക്ക് കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

എഴുത്തുകാരനും സംവിധാകനുമായ വിവിയൻ രാധാകൃഷ്ണന്റെതാണ് യഥാർത്ഥ തിരക്കഥ, ‘ശുഭം’ എന്ന പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയക്കാൻ വിവിയൻ രാധകൃഷ്ണൻ വർഷങ്ങൾക്ക് മുൻപേ എഗ്രീമെന്റോട് കൂടെ എനിക്ക് കൈമാറിയതാണ്.

ആ കാലയളവിൽ തന്നെ അതിൽ നായകനാവാൻ ഞാൻ മുഖേനെ വിവിയൻ രാധാകൃഷ്ണൻ സൈജു കുറുപ്പിനെ സമീപിക്കുകയും തിരക്കഥ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ‘പൊറാട്ട് നാടകം’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടെയാണ് ഞങ്ങളുടെ സ്ക്രിപ്റ്റ് തട്ടിയെടുത്ത വിവരം ശ്രദ്ധയിൽ പെടുന്നത്.

ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് അഡ്വ. സുകേഷ് റോയിയും, അഡ്വ.മീര മേനോനും മുഖേനെ നൽകിയ പരാതിയിലാണ് വിധി

 

shortlink

Post Your Comments


Back to top button