CinemaKeralaLatest NewsMollywood

‘കേരളീയ’ത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ പ്രിയനടൻ മോഹൻലാലിന് അഭിവാദ്യങ്ങൾ: മുഖ്യമന്ത്രി പിണറായി വിജയൻ

സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ന് ആശംസകളുമായാണ് പ്രിയതാരം മോഹൻലാൽ എത്തിയത്

ലോകത്തെവിടെയും നിർണ്ണായക സ്ഥാനങ്ങളിൽ മലയാളികൾ ഉണ്ടെന്ന് മോഹൻലാൽ. കേരളപിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ന് ആശംസകളുമായാണ് പ്രിയതാരം മോഹൻലാൽ എത്തിയത്.

മോഹൻലാലിന്റെ ആശംസകൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രിയും എത്തി. കേരളത്തിന്റെ സാംസ്‌കാരികത്തനിമയെയും കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തുന്ന ‘കേരളീയ’ത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് അഭിവാദ്യങ്ങൾ. തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ, പൊതുപരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

കുറിപ്പ് വായിക്കാം

കേരളത്തിന്റെ സാംസ്‌കാരികത്തനിമയെയും കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തുന്ന ‘കേരളീയ’ത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് അഭിവാദ്യങ്ങൾ.

തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ, പൊതുപരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു സമൂഹമെന്ന നിലയിൽ നാമാർജിച്ച നേട്ടങ്ങളെ ലോകത്തിന് മുന്നിലവതരിപ്പിക്കാനും സമൃദ്ധി നിറഞ്ഞ നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ഭാവിപദ്ധതികളെ പറ്റി സംവദിക്കാനും ‘കേരളീയം’ വഴിയൊരുക്കും.

shortlink

Related Articles

Post Your Comments


Back to top button