GeneralLatest NewsMollywoodNEWSWOODs

‘തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണം, നട്ടെല്ലിന്റെ വിശ്വാസം കൊണ്ടാണ് പറയുന്നത്’: സുരേഷ് ഗോപി

അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങള്‍ തനിക്ക് അഞ്ചുവര്‍ഷം തരും

തൃശൂരും കേരളവും അടുത്ത 5 കൊല്ലം ബിജെപിക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂര്‍ നടുവിലാലിന് സമീപം ദീപാവലി ദിനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച എസ് ജീസ് കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

READ ALSO: മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’: സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി പറഞ്ഞു. അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങള്‍ തനിക്ക് അഞ്ചുവര്‍ഷം തരുമെന്നും അതങ്ങനെ നീണ്ടുപോകും നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button