BollywoodCinemaGeneralLatest NewsNEWSTollywoodWOODs

പ്രശസ്ത റാപ്പറിനൊപ്പം ആഘോഷത്തിനെത്തി മൃണാൾ ഠാക്കൂർ, ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് യുവനടി

ഇരുവരും ഡേറ്റിംങിലാണോ എന്നാണ് സോഷ്യൽ മീഡിയ

ശിൽപ ഷെട്ടിയുടെ ദീപാവലി പാർട്ടിയിൽ നിന്നുള്ള മൃണാൽ താക്കൂറിന്റെയും റാപ്പർ-ഗാനരചയിതാവ് ബാദ്ഷായുടെയും വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

ശിൽപയുടെ ദീപാവലി പാർട്ടിയിൽ മൃണാലും ബാദ്‌ഷായും ഒന്നിച്ചെത്തിയതോടെ ഇരുവരും ഡേറ്റിംങിലാണോ എന്നാണ് സോഷ്യൽ മീഡിയ തിരക്കുന്നത്. ദുൽഖർ സൽമാൻ ചിത്രം സീതാരാമത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ നടിയാണ് മൃണാൾ. മിനിസ്ക്രീനിൽ നിന്നും ബി​ഗ് സ്ക്രീനിലെത്തിയ താരം ബോളിവുഡിലും സജീവമാകാനൊരുങ്ങുകയാണ്.

പ്രശസ്ത റാപ്പറാണ് ബാദ്ഷാ. ഇരുവരും ഒന്നിച്ചെത്തിയതോടെ ​ഗോസിപ്പ് ​ഗോളങ്ങളിലെ സജീവ ചർച്ചയായി ഇരുവരും മാറിയിരിക്കുകയാണ്. ദീപാവലിയോട് അനുബന്ധിച്ച് വമ്പൻ ആഘോഷമാണ് നടീ – നടൻമാർക്കായി ശിൽപ്പ ഷെട്ടി ഒരുക്കിയത്. ബോളിവുഡ് താരങ്ങളും ​ഗായകരുമടക്കം വൻ നിരയാണ് ആഘോഷത്തിനെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button