CinemaInterviewsMovie Gossips

തികച്ചും വെറുപ്പുളവാക്കുന്നു: മൻസൂർ അലി ഖാനെതിരെ മഞ്ജിമ മോഹൻ

വിജയുടെ ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടൻ മൻസൂര്‍ അലി ഖാൻ നടി തൃഷയെക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയത് വിവാദമായി. നടിയെ ബലാത്സംഗം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കണം, ലിയോയിൽ കിടപ്പറ സീൻ ഉണ്ടായില്ല എന്നായിരുന്നു മൻസൂർ അലി ഖാൻ പറഞ്ഞത്. പരാമർശം വിവാദമായി. പിന്നാലെ, തൃഷ, ലോകേഷ് കനകരാജ്, ചിന്മയി, ഖുശ്‌ബു തുടങ്ങിയവർ പ്രതികരണയുമായി രംഗത്തെത്തി. ഇപ്പോഴിതാ, നടനെതിരെ വിമർശനമുന്നയിച്ചിരിക്കുകയാണ് നടി മഞ്ജിമ മോഹൻ. അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ് മൻസൂറിന്റെ പരാമർശം എന്നാണ് മഞ്ജിമ എക്‌സിൽ കുറിച്ചത്.

വിജയുടെ ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടൻ മൻസൂര്‍ അലി ഖാൻ നടി തൃഷയെക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയത് വിവാദമായി. നടിയെ ബലാത്സംഗം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നും എന്നാൽ ലിയോയിൽ അത് സാധിച്ചില്ലെന്നും മൻസൂര്‍ അലി ഖാൻ പറഞ്ഞു. വിമർശങ്ങൾ ഉയരുന്നതിനു പിന്നാലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടൻ മൻസൂര്‍ അലി ഖാൻ.

വിമർശങ്ങൾ ഉയരുന്നതിന് പിന്നാലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടൻ മൻസൂര്‍ അലി ഖാൻ രംഗത്തെത്തി. താൻ തമാശയായി പറഞ്ഞതാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത പ്രസ്താവനയില്‍ നടൻ പറഞ്ഞത്. എഡിറ്റ് ചെയ്ത വീഡിയോ ആണ് തൃഷ കണ്ടതെന്നും മൻസൂര്‍ അലി ഖാൻ വാദിച്ചു. മൻസൂര്‍ അലി ഖാന്റെ വിശദീകരണം കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്. പറഞ്ഞതിലെ തെറ്റ് പോലും മനസിലാക്കാതെയാണ് വിശദീകരണവുമായി എത്തിയിരിക്കുന്നതെന്നും ഇത്തരം ആളുകള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് താരങ്ങള്‍ തീരുമാനിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

താരത്തിന്റെ വിവാദ പ്രസ്താവന:

മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button