CinemaGeneralLatest NewsMollywoodNEWSWOODs

മാതൃകയാണ് ഇന്ദ്രൻസ്: പത്താംക്ലാസ് തുല്യതാ പഠനത്തിന് ചേർന്ന നടന് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായി

പത്താംക്ലാസ് തുല്യതാ പഠനത്തിന് ചേർന്ന നടൻ ഇന്ദ്രൻസിന് എല്ലാ പിന്തുണയും അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. ഒരേയൊരു ഇന്ദ്രൻസ്, കുമാരപുരം യു പി എസിലെ നാലാം ക്ലാസ് പഠനത്തിന് ശേഷം സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന് തുടർന്ന് പഠിക്കാൻ ആയില്ല. ഇന്ദ്രൻസ് ഇനി പത്താം ക്ലാസ് വിദ്യാർത്ഥി എന്നാണ് മന്ത്രി കുറിച്ചത്.

കുറിപ്പ് വായിക്കാം

ഒരേയൊരു ഇന്ദ്രൻസ്, കുമാരപുരം യു പി എസിലെ നാലാം ക്ലാസ് പഠനത്തിന് ശേഷം സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന് തുടർന്ന് പഠിക്കാൻ ആയില്ല. ഇന്ദ്രൻസ് പിന്നീട് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായി.

എന്നാലും പഠനം എന്ന മോഹം മങ്ങാതെ നിന്നു. കഴിഞ്ഞ ദിവസം സാക്ഷരതാമിഷനും തിരുവനന്തപുരം നഗരസഭയും ചേർന്ന് നടത്തുന്ന അക്ഷരശ്രീ പദ്ധതിയിൽ ചേരാൻ ഇന്ദ്രൻസ് ആഗ്രഹം പ്രകടിപ്പിച്ചു.

ഇന്ദ്രൻസ് ഇനി പത്താം ക്ലാസ് വിദ്യാർത്ഥി കൂടിയാകും. എല്ലാവിധ പിന്തുണയും അറിയിക്കുന്നു. മാതൃകയാണ് ഇന്ദ്രൻസ്

shortlink

Related Articles

Post Your Comments


Back to top button