BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

ഛപാക്ക് സിനിമയെ ബാധിച്ചത് ദീപികയുടെ ആ സമയത്തെ ജെഎൻയു സന്ദർശനം: തുറന്ന് പറഞ്ഞ് സംവിധായിക മേഘ്ന

ജെഎൻയു സന്ദർശനത്തോടെ അത് സിനിമയെ മൊത്തമായി ബാധിച്ചു

വമ്പൻ പ്രതീക്ഷകളോടെയെത്തി ബോക്സോഫീസിൽ ദുരന്തമായി മാറിയ ചിത്രമായിരുന്നു സംവിധായിക മേഘ്ന ​ഗുൽസാറിന്റെ ഛപാക് എന്ന ചിത്രം. നടി ദീപികയാണ് ചിത്രത്തിൽ നായികയായെത്തിയത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കഥ പറയുന്ന, മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായിട്ടും വൻ പരാജയമായി മാറിയതിന് കാരണം ദീപിക ആ സമയത്ത് നടത്തിയ ജെഎൻയു സന്ദർശനവും അതിന് പിന്നാലെ എത്തിയ വൻ വിവാദങ്ങളുമാണ് എന്നാണ് മേഘ്ന പറയുന്നത്.

ദീപികയുടെ ജെഎൻയു സന്ദർശനത്തോടെ അത് സിനിമയെ മൊത്തമായി ബാധിച്ചു. പലവിധ പ്രശ്നങ്ങൾ അതെ തുടർന്ന് ഉണ്ടായി. നല്ലൊരു കഥ ഉണ്ടായിരുന്നിട്ടും ചിത്രം പരാജയപ്പെട്ടത് ദീപികയുടെ ജെഎൻയുവിൽ ചെന്നുള്ള ഐക്യദാർ‍ഢ്യം പ്രഖ്യാപിക്കലിലൂടെ ആയിരുന്നു എന്നും സംവിധായിക തുറന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button