CinemaGeneralLatest NewsNEWSSocial MediaTollywoodWOODs

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് ദേഹാസ്വസ്ഥ്യം, പുഷ്പ – 2 ഷൂട്ടിംങ് നിർത്തിവച്ചു

വിശ്രമത്തിനായും ചികിത്സക്കായും നീണ്ട അവധി നൽകി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2: ദ റൂൾ. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അല്ലു അർജുന് ദേഹാസ്വസ്ഥ്യം ഉണ്ടായതോടെ ചിത്രത്തിന്റെ ഷൂട്ടിംങ് നിർത്തിവച്ചതായി റിപ്പോർട്ടുകൾ.

ദേശീയ അവാർഡ് ജേതാവായ നടന്റെ ആരോഗ്യപ്രശ്നത്തെത്തുടർന്ന് പുഷ്പ 2 ന്റെ ഷൂട്ടിംഗ് നിർത്തിവച്ചതായാണ് പ്രചരിക്കുന്ന വാർത്തകൾ. കടുത്ത പുറം വേദനയെ തുടർന്നാണ് സംവിധായകൻ സുകുമാർ അല്ലു അർജുന് വിശ്രമത്തിനായും ചികിത്സക്കായും നീണ്ട അവധി നൽകിയതെന്നും സൂചനകളുണ്ട്.

കനത്ത ഭാരമുള്ള വേഷവിധാനങ്ങളും അണിഞ്ഞ് അഭിനയിച്ചതിനെ തുടർന്നാണ് അസഹനീയമായ നടുവേദന താരത്തിന് വന്നതെന്നാണ് വാർത്തകൾ.

shortlink

Related Articles

Post Your Comments


Back to top button