CinemaInterviewsLatest News

കഞ്ചാവാണ് ഏറ്റവും വലിയ ലഹരി എന്ന കാലം കഴിഞ്ഞു, അതിലും വലിയ സാധനങ്ങളാണ് ഇപ്പോഴുള്ളത്: ധ്യാൻ ശ്രീനിവാസൻ

കൊച്ചി: സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും എന്തും തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചും, പഠന കാലത്ത് താന്‍ ലഹരി ഉപയോഗിച്ചതിനെ കുറിച്ചും എല്ലാം ധ്യാന്‍ തുറന്ന് സംസാരിക്കുന്നു. മദ്യപിക്കുമായിരുന്ന ധ്യാൻ മകൾ ഉണ്ടായ ശേഷമാണ് മദ്യപാനം നിർത്തിയത്. എന്നാൽ, താരം ഇപ്പോഴും സിഗരറ്റ് വലിക്കാറുണ്ട്. അത് നിർത്തേണ്ടതാണ് എന്ന കാര്യം തനിക്കറിയാമെന്നും നടൻ പറയുന്നു.

‘ലഹരി ഉപയോഗം ഇപ്പോള്‍ സിനിമാ സെറ്റുകളില്‍ മാത്രമല്ല, എല്ലായിടത്തും ഉണ്ട്. പണ്ട് ഞാനും ഉപയോഗിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്ത് ലഹരിയുടെ ഉപയോഗം എന്റെ പഠനത്തെയും റിലേഷന്‍ഷിപ്പിനെയും എല്ലാം ബാധിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞപ്പോഴാണ് ഞാന്‍ നിര്‍ത്തിയത്. കഞ്ചാവാണ് ഏറ്റവും വലിയ ലഹരി എന്നുള്ള കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ അതിലും വലിയ സാധനങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. അത് പൂര്‍ണമായും ആളുകളെ നശിപ്പിക്കും. അതിന്റെ റൂട്ടാണ് ആദ്യം തടയേണ്ടത്. അല്ലാതെ സിനിമയില്‍ കാശുള്ളവന്മാര് അവരുടെ കഴപ്പ് തീരാന്‍ വലിക്കുന്നതിനെ നിര്‍ത്തിപ്പിക്കാനല്ല. അവര്‍ക്കൊന്നും ഒന്നും നഷ്ടപ്പെടാനില്ല, വേണ്ടത് അവരുണ്ടാക്കി വച്ചിട്ടുണ്ടാവും. സ്‌കൂളും കോളേജും കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വില്‍പനയും ഉപയോഗവുമാണ് നിര്‍ത്തേണ്ടത്.

ആറേഴ് വര്‍ഷമായി ഞാന്‍ അങ്ങനെ മദ്യം ഉപയോഗിക്കാറില്ല. മകള്‍ ജനിച്ചതിന് ശേഷം പൂര്‍ണമായും മദ്യപാനം നിര്‍ത്തി. പുകവലിക്കാറുണ്ട്, അതെന്റെ ചുണ്ട് കണ്ടാല്‍ അറിയാം. ചെയിന്‍ സ്‌മോക്കര്‍ അല്ല. വല്ലപ്പോഴും വലിക്കുമെന്ന് മാത്രം. മദ്യത്തെക്കാളും വലിയ ആപത്താണ് സിഗരറ്റ്. അതാണ് ആദ്യം നിര്‍ത്തേണ്ടത് എന്നും എനിക്കറിയാം’, ധ്യാൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button