BollywoodGeneralLatest NewsNEWSTV ShowsWOODs

സി.ഐ.ഡി പരമ്പരയിലെ നടന്‍ ദിനേശ് അന്തരിച്ചു

ഈ മാസം ഒന്നിനാണ് ദിനേശ് ഫഡ്നിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സി.ഐ.ഡി എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ ദിനേശ് ഫഡ്നിസ് അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12:08 ന് മുംബൈയിലെ തുംഗ ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം വെന്റിലേറ്റര്‍ സംവിധാനത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

read also: നാണക്കേടുകൊണ്ട് തല കുനിയുകയാണ്: ചെന്നൈ മേയർക്കെതിരെ രൂക്ഷവിമർശനവുമായി വിശാൽ

ഈ മാസം ഒന്നിനാണ് ദിനേശ് ഫഡ്നിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹതാരമായ ദയാനന്ദ് ഷെട്ടിയാണ് ഫഡ്നിസിന്റെ ആരോഗ്യവിവരങ്ങള്‍ ആരാധകരെ അറിയിച്ചുകൊണ്ടിരുന്നത്.

സി.ഐ.ഡി എന്ന പരമ്പരയിലെ ഫ്രെഡറിക്സ് എന്ന കഥാപാത്രമാണ് ദിനേശ് ഫഡ്നിസിനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്.

shortlink

Post Your Comments


Back to top button