മലയാളികൾക്ക് ഏറെ പരിചിതയാണ് നടി ജോളി ചിറയത്ത്. നിന്ന് കത്തുന്ന കടലുകള്‍ എന്ന പേരിൽ ജോളി ചിറയത്തിന്റെ ആത്മകഥ പുറത്തിറങ്ങിയത് അടുത്തിടെയാണ്. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തില്‍ തന്റെ ആത്മകഥയെക്കുറിച്ച് ജോളി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. വേര്‍പിരിഞ്ഞ വിവാഹ ബന്ധത്തെക്കുറിച്ചാണ് ജോളി ചിറയത്ത് സംസാരിച്ചത്.
ഭര്‍ത്താവ് ബാലുവിന്റെ വീട്ടിലെ സാഹചര്യവുമായി പൊരുത്തപ്പെടാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് ജോളി പറയുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലുള്ള പുസ്കതകങ്ങള്‍ ബാലു കൊണ്ടു തന്നിരുന്നെങ്കിലും അവയൊന്നും ബാലു വായിച്ചിരുന്നില്ലെന്നും ജോളി ചിറയത്ത് പങ്കുവച്ചു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘രാത്രി വൈകി ആണുങ്ങളൊക്കെ വന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വീട്ടിലെ സ്ത്രീകളും ജോലിക്കാരും ഭക്ഷണം കഴിക്കുക. അവിടത്തെ അമ്മയുടെ രീതിയാണ്. പക്ഷെ അത് എതിര്‍ക്കാൻ മക്കളും തയ്യാറല്ല. തൊഴിലാളി രാഷ്ട്രീയം സംസാരിക്കുന്നവര്‍ക്ക് അതിലൊന്നും കണ്‍സേണ്‍ ഇല്ല. എനിക്കന്ന് വിപ്ലവം രക്തത്തില്‍ അലിഞ്ഞ് കിടക്കുകയാണ്. ഞാൻ ബാലുവിന്റെ പങ്കാളിയാണ്. സ്വാഭാവികമായും ബാലുവിന് ഒപ്പമിരുന്ന് ബാലുവിന്റെ ഡൈനിംഗ് ടേബിളിലാണ് കഴിക്കേണ്ടത്. പാട്രിയാര്‍ക്കല്‍ സിസ്റ്റത്തിലാണ് ആ വീട് നില്‍ക്കുന്നത്.
സ്ത്രീധനവുമൊന്നുമില്ലാതെ കയറി ചെന്ന മരുമകളാണ് ഞാൻ. ഞങ്ങളുടെ കുടുംബം സാമ്പത്തികമായി താഴ്ന്ന് നില്‍ക്കുന്നു. ഞങ്ങള്‍ അവളെ സ്വീകരിച്ചില്ലേ എന്ന ചിന്തയാണ് അവര്‍ക്ക്. ഈ പറയുന്ന കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കുന്നില്ല. അഞ്ചെട്ട് തരം വിഭവങ്ങളുണ്ടായിട്ടും, എല്ലാവര്‍ക്കും എല്ലാം കിട്ടുന്നില്ല എന്നത് എനിക്ക് വലിയ പ്രശ്നം തന്നെയായിരുന്നു. വിശക്കുമ്പോള്‍ ഭക്ഷണം എടുത്ത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തത് എനിക്ക് ഫീല്‍ ചെയ്തു.
നമ്മളെടുക്കാൻ നോക്കുമ്പോള്‍ അവര്‍ കഴിച്ചിട്ടില്ലെന്ന് ചേട്ടന്റെ ഭാര്യ പറയും. എനിക്കത് മനസിലായില്ല. വിശക്കുമ്പോള്‍ കഴിക്കാനുള്ളതല്ലേ ഭക്ഷണം. എന്റെ വീട്ടില്‍ നേരെ തിരിച്ചാണ്. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുക, എന്നിട്ട് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് പറയുന്ന അന്തരീക്ഷമായിരുന്നു. സ്ഥിരം തൊഴിലാളികള്‍ ഞങ്ങള്‍ക്കില്ല. സീസണലായുള്ള തൊഴിലാളികളുണ്ടാകും. അപ്പോള്‍ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടിലെ സാഹചര്യം ഉൾകൊള്ളാൻ തനിക്ക് കഴിഞ്ഞില്ല ‘- ജോലി ചിറയത്ത് പങ്കുവച്ചു.
Post Your Comments