സമീപകാലത്ത് വൻ വിജയനേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താര ജോഡികളായ ഷെയ്ൻ നിഗം- മഹിമാ നമ്പ്യാർ എന്നിവരുടെ കഥാപാതങ്ങൾക്കും ഏറെ സ്വീകാര്യതവർദ്ധിച്ചു. ഈ താരജോഡികൾക്ക് ഒന്നിച്ചഭിനയിക്കാൻ വീണ്ടും അവസരം കൈവന്നിരിക്കുക യാണ്.
ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ ഒന്നിച്ചഭിനയിക്കുന്നത്. സാന്ദ്രാ തോമസ്റ്റും വിൽസൺ തോമസ്സും ചേർന്നു നിർമ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോൾ എന്നിവർസംവിധാനം ചെയ്യുന്ന ചിത്രമാണിത്. കട്ടപ്പനയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മഹിമയെ ആയിരുന്നില്ല ഈ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. തമിഴിലെ മറ്റൊരു നടിയായിരുന്നു. ചില സാങ്കേതികമായ കാരണങ്ങളാൽ അവർക്ക് ചിത്രത്തിൽ ജോയിന്റ് ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് വീണ്ടും പലരിലേക്കും അന്വേഷണം നടന്നത്. അത് എത്തിയത് മഹിമയിലായിരുന്നു വെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.
ആർ.ഡി. എക്സിനു ശേഷം വീണ്ടും ഷെയിനുമായി ഒരു ചിത്രം ഉടനുണ്ടാകുമെന്ന് ഞാനും കരുതിയില്ലായിരുന്നുവെന്ന് മഹിമയും കട്ടപ്പനയിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു. എല്ലാം ഒരു നിമിത്തം. ഇടുക്കിയിലെ കാർഷിക മേഖലയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. അപ്പനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ. രണ്ടു കുടുംബങ്ങളിലായി നടക്കുന്ന വ്യത്യസ്ഥ പ്രണയം, ബന്ധങ്ങൾ … ഇതെല്ലാം കൂടിച്ചേർന്ന ഒരു ചിത്രമാണിത്.
എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർടൈനർ. തോട്ടം സൂപ്പർവൈസറായ സിബി എന്ന കഥാപാതത്തെ ഷെയ്ൻ നിഗം അവതരിപ്പിക്കുന്നു. ശോശ എന്നാണ് മഹിമയുടെ കഥാപാതത്തിന്റെ പേര്. വിദേശത്തു പഠിക്കുന്ന ഒരു കുട്ടി. ബാബുരാജ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു. രൺജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. രാജേഷ് പിന്നാടനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – കൈലാസ്, ഛായാഗ്രഹണം – ലൂക്ക്, എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം – അരുൺ ജോസ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ – ദിപിൽ ദേവ്.
ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി, പ്രൊഡക്ഷൻ ഹെഡ് – അനിതാ കപിൽ, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ. സി.ജെ, ക്രിസ്മസ്സിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ: വാഴൂർ ജോസ്.
Post Your Comments