CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

പുകഴ്ത്താൻ പാട്പെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടനെന്നേ അറിയാനുള്ളൂ: ഹരീഷ് പേരടി

സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു

കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് നടൻ ഭീമൻ രഘുവിനെ വിമർശിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രം​ഗത്ത്. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടൂ എന്നാണ് കുറിച്ചത്.

നടൻ ഭീമൻ രഘു കോമാളിയാണെന്നും അയാൾ എഴുന്നേറ്റ് നിന്ന 15 മിനിറ്റ് പിണറായി ആ ഭാ​ഗത്തേയ്ക്ക് പോലും നോക്കിയില്ല എന്നും അയാൾ മണ്ടനാണെന്നും തങ്ങൾ എപ്പോഴും കളിയാക്കാൻ ഉപയോ​ഗിക്കുന്ന വ്യക്തിയാണ് ഭീമൻ രഘുവെന്നുമാണ് രഞ്ജിത് പറയ്ഞ്ഞത്.

കുറിപ്പ് വായിക്കാം

രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു, ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി.

സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു, മണ്ട സലാം.

shortlink

Related Articles

Post Your Comments


Back to top button