![](/movie/wp-content/uploads/2023/12/jpeg-optimizer_adwaitha.png)
സോഷ്യൽ മീഡിയയിൽ നിരന്തരം അവഹേളിക്കപ്പെടുന്ന വ്യക്തിയാണ് ഗോപീസുന്ദർ. പുതിയതായി പങ്കുവക്കുന്ന ചിത്രങ്ങൾക്ക് നിരന്തരം സൈബർ ആക്രമണം നേരിടാറുമുണ്ട്.
വിമർശനങ്ങൾക്ക് വഴികൊടുക്കാതെ കമന്റ് ബോക്സ് ഓഫ് ചെയ്താണ് പുതിയ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. തങ്കപ്പൻ ലവ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്.
സുഹൃത്തായ പാട്ടുകാരി അദ്വൈത പദ്മകുമാർ എന്ന പെൺകുട്ടിക്കൊപ്പമുള്ള ചിത്രമാണ് താരം ചേർത്തിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രിയ നായർക്കൊപ്പമുള്ള ചിത്രത്തിന് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. മോശം കമന്റുകളിൽ നിന്ന് ഒഴിവാകാനായാണ് കമന്റ് ബോക്സ് ഓഫ് ചെയ്തത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
Post Your Comments