CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ധ്യാനിന്റെ ചീനാ ട്രോഫിയെന്ന സിനിമ: സന്ദീപ് ജി വാര്യർ

ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് ധ്യാനിന്റെ സിനിമ

ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചീനാ ട്രോഫി. സിനിമയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് സന്ദീപ് ജി വാര്യർ. ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാൻ അവർ കാണിച്ച ചങ്കുറപ്പുമാണ്, മനുഷ്യാവകാശത്തെക്കുറിച്ച് പുരപ്പുറത്തു നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമയെന്നാണ് കുറിച്ചത്.

കുറിപ്പ് വായിക്കാം

ചീനാ ട്രോഫി എന്ന ധ്യാൻ ശ്രീനിവാസൻ സിനിമ ഇന്നലെ കണ്ടു, ചെറിയ പടമാണ്, കുറച്ച് തമാശകൾ ഒക്കെ ഉള്ള ഒരു ഫീൽ ഗുഡ് മൂവി, പക്ഷേ എന്നെ ആകർഷിച്ചത് ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാൻ അവർ കാണിച്ച ചങ്കുറപ്പുമാണ്.

മനുഷ്യാവകാശത്തെക്കുറിച്ച് പുരപ്പുറത്തു നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ, ചൈന ടിബറ്റിൽ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് സിനിമയിൽ, അതിഷ്ടമായി, അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാൽ കുറച്ച് നേരം ചിരിക്കാം.

shortlink

Related Articles

Post Your Comments


Back to top button