CinemaComing SoonLatest News

‘ഇത് ഗെയിം ഓഫ് ത്രോൺസ് പോലെ’: സലാറിനെക്കുറിച്ച് പൃഥ്വിരാജ്

കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാര്‍. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് പ്രഭാസ് നായകനാകുന്ന ചിത്രം ഡിസംബർ 22 ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. വരധരാജ മാന്നാര്‍ എന്ന വേഷത്തില്‍ എത്തുന്ന പൃഥ്വിരാജ് സലാറിലെ തന്‍റെ അനുഭവങ്ങള്‍ പിങ്ക് വില്ലയുമായി പങ്കുവയ്ക്കുകയാണ്.

‘ഞാൻ സാലറിന്റെ സ്‌ക്രിപ്റ്റ് ആദ്യമായി കേൾക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. പ്രശാന്ത് കഥ പറഞ്ഞതിന് ശേഷം ഏകദേശം 30 സെക്കൻഡ് സമയമെടുത്തു ഞാൻ ഈ റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയാൻ. സലാർ അതിന്‍റെ ഒറിജിനല്‍ സ്റ്റോറിയില്‍ തന്നെ അതിശയകരമാണ്. എഴുത്തില്‍ ഒരു മികച്ച ചിത്രമാണിത്. ഞാൻ പ്രശാന്തിനോട് പറയാറുണ്ട്. ഇത് ഗെയിം ഓഫ് ത്രോൺസ് പോലെയാണ്. ചിത്രത്തില്‍ ഉള്ളതും അതാണ്. ഗെയിം ഓഫ് ത്രോണ്‍ പോലെയുള്ള നാടകീയതയും ചടുലമായ കഥാപാത്ര നിര്‍മ്മിതിയും ഇതിലുണ്ട്. ഇത് വളരെ വലിയ പ്രൊജക്ടാണ് നിരവധി കഥാപാത്രങ്ങളുണ്ട്. സങ്കീർണ്ണമായ നിരവധി കഥാ സന്ദര്‍ഭങ്ങളുണ്ട്. എനിക്ക് ഒരു മികച്ച വേഷം തന്നെ ലഭിച്ചുവെന്ന് ഞാൻ കരുതുന്നു. സലാര്‍ ഒരു പ്രശാന്ത് നീൽ ചിത്രമാണ്. ആരാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തത്’, പൃഥ്വിരാജ് പറഞ്ഞു.

കെ.ജി.എഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. കെ.ജി.എഫ് അടക്കം നിര്‍മ്മിച്ച ഹോംബാല ഫിലിംസാണ് സലാറിന്‍റെയും നിര്‍മ്മാതാക്കള്‍. ഡിസംബര്‍ 22ന് തീയറ്ററില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 15 വര്‍ഷം മുമ്പാണ് സലാര്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയെന്ന ആശയം തന്റെ മനസില്‍ വരുന്നതെന്ന് സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞു. എന്നാല്‍. എന്റെ ആദ്യ ചിത്രമായ ഉഗ്രത്തിന് ശേഷം താന്‍ കെ.ജി.എഫിന്റെ തിരക്കിലായി. അത് പൂര്‍ത്തിയാക്കാന്‍ എട്ട് വര്‍ഷമെടുത്തു. അതായത്, കെജിഎഫ് എന്ന ചിത്രം ആദ്യം പ്ലാന്‍ ചെയ്ത് തുടങ്ങി, അതിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമ്പോഴേക്കും 8 വര്‍ഷം കടന്നുപോയെന്നും പ്രശാന്ത് നീല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button