GeneralKollywoodLatest NewsNEWSWOODs

നടി ഗായത്രി രഘുറാം കോണ്‍ഗ്രസിലേക്ക്

ബി.ജെ.പി.യെ ഇഷ്ടപ്പെടാത്തവരും അല്ലാത്തവരും കോണ്‍ഗ്രസിന് സംഭാവന നല്‍കുക

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ആരോപിച്ച് പാർട്ടി വിട്ട നടി ഗായത്രി രഘുറാം കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന് റിപ്പോർട്ട്. പാര്‍ട്ടിയിലേക്ക് ഗായത്രി 1380 രൂപ സംഭാവന നല്‍കിയതാണ് പുതിയ വാർത്തകൾക്ക് പിന്നിൽ. സാമൂഹികമാധ്യമമായ എക്‌സില്‍ ബി.ജെ.പി. ക്കെതിരേ രൂക്ഷമായ വിമര്‍ശനവും താരം ഉന്നയിച്ചിയിട്ടുണ്ട്.

read also:അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്ക് മോഹൻലാലിനും ഋഷഭ് ഷെട്ടിക്കും ക്ഷണം

‘രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കുടുംബത്തെ ഇകഴ്ത്തുന്നതരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാര്‍ഥതാത്പര്യമുള്ള ബി.ജെ.പി.യെ ഇവിടെ വേണ്ട. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. ഹിന്ദുമതത്തിന്റെ പേരില്‍ അക്രമവും വിദ്വേഷവും ലൈംഗികാതിക്രമവും അഴിച്ചുവിടുന്ന ജനാധിപത്യം കവര്‍ന്നെടുക്കുന്ന ബി.ജെ.പി. ഭരണം ഇവിടെ വേണ്ട. ബി.ജെ.പി.യെ ഇഷ്ടപ്പെടാത്തവരും അല്ലാത്തവരും കോണ്‍ഗ്രസിന് സംഭാവന നല്‍കുക’ – ഗായത്രി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ 138-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 1380 രൂപ സംഭാവന നല്‍കിയതിന്റെ രേഖയും കുറിപ്പിനൊപ്പം ഗായത്രി എക്‌സില്‍ പങ്കുവെച്ചു.

shortlink

Post Your Comments


Back to top button