GeneralLatest NewsMollywoodNEWSWOODs

ലുക്ക്‌ഔട്ട് നോട്ടീസ് ഇറങ്ങിയ സമയം ക്രിക്കറ്റ് കാണുകയായിരുന്നു, ദാവൂദ് ഇബ്രാഹിമിനോട് ആരാധന തോന്നി: ആസിഫ് അലി

ലാലേട്ടൻ ചെയ്ത ഒരുപാട് ഡോണ്‍ ക്യാരക്ടറിനോടും ഭയങ്കര അട്രാക്ഷൻ തോന്നിയിട്ടുണ്ട്

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാൽ അതിനു പിന്നാലെ ശ്രദ്ധ നേടുന്നത് മലയാളത്തിന്റെ പ്രിയനടൻ ആസിഫ് അലിയുടെ പഴയ ഒരു അഭിമുഖമാണ്. ദാവൂദ് ഇബ്രാഹിമിനോടുള്ള ആരാധന വെളിപ്പെടുത്തുകയാണ് താരം.

READ ALSO: ധ്യാനിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പൂര്‍ത്തിയായി: സന്തോഷം പങ്കുവച്ച്‌ വിനീത് ശ്രീനിവാസന്‍

താൻ പറയുന്നത് എത്രത്തോളം പ്രശ്‌നമാകുമെന്നറിയില്ലെന്ന മുഖവുരയോടെയാണ് ആസിഫ് ദാവൂദിനോടുള്ള ആരാധന വെളിപ്പെടുത്തുന്നത്. വീണ മുകുന്ദനുമായുള്ള അഭിമുഖത്തിൽ ആസിഫ് പങ്കുവച്ചത് ഇങ്ങനെ,

‘ദാവൂദ് ഇബ്രാഹിം എന്ന ഡോണിന് ഇവിടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ സമയത്ത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇരുന്ന് ലൈവ് ക്രിക്കറ്റ് കാണുന്ന ഫോട്ടോ ഞങ്ങളുടെ ചെറുപ്പത്തില്‍ കണ്ടിരുന്നു. അന്ന് അദ്ദേഹത്തിനോട് ഭയങ്കര ആരാധന തോന്നിയിരുന്നു. പിന്നെ ലാലേട്ടൻ ചെയ്ത ഒരുപാട് ഡോണ്‍ ക്യാരക്ടറിനോടും ഭയങ്കര അട്രാക്ഷൻ തോന്നിയിട്ടുണ്ട്. ഞാൻ ഉള്‍പ്പടെയുളള പ്രേക്ഷകര്‍ക്ക് മാസ് എന്ന് തോന്നുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ലൈഫില്‍ അതുപോലെ ആകണമെന്ന് തോന്നുന്ന കാര്യങ്ങള്‍. ടോയ് വാങ്ങിക്കാൻ പോകുമ്പോള്‍ ഗണ്‍ വാങ്ങുന്നതിന്റെ പിന്നിലുള്ള രഹസ്യം വരെ അതാണെന്ന്’ ആസിഫ് അലി അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button