CinemaGeneralKollywoodLatest NewsNEWSSocial MediaTollywoodWOODs

പ്രശസ്ത നടി ​ഗൗതമിയുടെ കോടികൾ വിലയുള്ള സ്വത്ത് തട്ടിയെടുത്ത കേസ്, പ്രതികൾ കുന്നംകുളത്ത് പിടിയിൽ

വിശ്വാസ്യത മുതലെടുത്ത് പ്രതികൾ തട്ടിപ്പ് നടത്തുകയായിരുന്നു

നടി ​ഗൗതമി തന്റെ സ്വത്തുക്കൾ ചിലർ തട്ടിയെടുത്തെന്ന് പരാതി നൽകിയിരുന്നു. ജീവിത കാലം മുഴുവൻ സമ്പാദിച്ച സ്വത്തുക്കളാണ് ഇത്തരത്തിൽ നഷ്ടമായതെന്നും നടി വ്യക്തമാക്കിയിരുന്നു.

അള​ഗപ്പൻ, ഭാര്യ നാച്ചൽ മറ്റ് കുടുംബാം​ഗങ്ങൾ എന്നിവർ ചേർന്നാണ് 25 കോടിയോളം രൂപ തട്ടിച്ചെടുത്തത്. കുന്നംകുളം ചൂണ്ടലിൽ വാടകക്ക് താമസിക്കുകയായിരുന്നു പ്രതികൾ.

ചെന്നൈ ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി  അള​ഗപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തന്റെ വിശ്വാസ്യത മുതലെടുത്ത് പ്രതികൾ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് ​നടി പരാതിപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button