കൊച്ചി: മുൻ ഭാര്യയും ഗായികയുമായ അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം നടൻ ബാല രംഗത്ത് വന്നിരുന്നു. അമൃത തനിക്കെതിരെ പോക്സോ കേസ് കൊടുത്തെന്നായിരുന്നു ബാല ഉന്നയിച്ച ആരോപണം. മകളെ കാണിക്കാൻ അമൃത തയ്യാറാകുന്നില്ലെന്നും, ആഘോഷ ദിവസങ്ങളിൽ മകളെ തന്റെ അരികിൽ എത്തിക്കണമെന്ന് കോടതി ഉത്തരവ് ഉള്ളതാണെന്നും ബാല പറഞ്ഞിരുന്നു. നടന്റെ ഈ ആരോപണങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകിയ അമൃതയെ പിന്തുണയ്ക്കുകയാണ് മുൻ കാമുകനും സംഗീത സംവിധായകനുമായ ഗോപി സുന്ദർ ഇപ്പോൾ.
ബാലയുടെ വാക്കുകൾ പച്ചക്കള്ളമാണെന്നാണ് അമൃതയുടെ അഭിഭാഷകർ പറഞ്ഞത്. കോടതി ഉത്തരവ് പ്രകാരം മകളെ കാണിക്കാൻ കൊണ്ടുചെന്നപ്പോൾ ബാലയാണ് നിബന്ധന തെറ്റിച്ച് മകളെ കാണാൻ വരാതിരുന്നതെന്ന് അമൃത പറയുന്നുണ്ട്. ബാലയ്‌ക്കെതിരെ പോക്സോ കേസ് കൊടുത്തിട്ടുണ്ട് എന്ന് പറയുന്നത് അസംബന്ധം ആണെന്നും അമൃതയുടെ അഭിഭാഷകർ പറയുന്നുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ ഗോപി സുന്ദർ പങ്കിട്ടിരിക്കുന്നത്. ‘അഭിമാന നിമിഷം ഹാപ്പി ട്രൂ ന്യൂയർ’ എന്ന വരികളോടെയാണ് പോസ്റ്റ്. ഇൻസ്റ്റഗ്രാമിൽ അമൃതയുടെ വീഡിയോയ്ക്ക് ഗോപി സുന്ദർ ‘ലവ്’ റിയാക്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്.
നേരത്തേ ഗോപി സുന്ദറിനെതിരേയും ബാല ആരോപണം ഉന്നയിച്ചിരുന്നു. ഗോപി സുന്ദർ പക്കാ ഫ്രോഡാണെന്നും തന്നെ വഞ്ചിച്ചെന്നുമായിരുന്നു ബാല പറഞ്ഞത്. ‘വളരെ മോശം ക്യാരക്ടറാണ് ഗോപി സുന്ദറിന്റേത്. അയാളൊരു ഫ്രോഡാണ്. അതിലെന്താണ് സംശയം? സത്യമായും വ്യക്തിപരമായ പ്രശ്നം ഉണ്ടായത് കൊണ്ടല്ല പറയുന്നത്. ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും പിന്നെ അയാളെ അംഗീകരിക്കില്ല. നിന്റെ അമ്മ വരെ ചെരുപ്പെടുത്ത് അടിക്കും. ഗോപി സുന്ദറിനെ കുറിച്ച് പലരോടും പോയി ചോദിച്ച് നോക്കൂ, ഗ്രൂപ്പ് ആക്ടിവിറ്റി എന്ന് പറയും. ഇതിനപ്പുറം ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല’, എന്നായിരുന്നു ബാല പറഞ്ഞത്. ഒരിക്കൽ പോലും ഗോപി സുന്ദർ ഈ ആരോപണങ്ങളോട് പ്രതികരിച്ചിരുന്നില്ല.
‘ബാലക്കെതിരെ പോക്സോ കേസ് കൊടുത്തെന്ന ആരോപണം ബാല ഉന്നയിച്ചിട്ടുണ്ട്. പോക്സോ കേസ് കൊടുത്ത് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ എഫ്ഐആർ ഇടുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അമൃതയെ തേജോ വധം ചെയ്യാനാണ് ആരോപണം. കുഞ്ഞിന്റെ രക്ഷിതാവായി അമൃതയെ നിശ്ചയിച്ച് ബാല സത്യവാങ്മൂലം നൽകിയിട്ടുണ്ട്. രേഖകൾ പ്രകാരം കുഞ്ഞിന്റെ അച്ഛൻ ബാല തന്നെയായിരിക്കുമെന്ന് ഉടമ്പടിയിൽ പറയുന്നുണ്ട്. സ്കൂൾ രേഖകളിലെല്ലാം അങ്ങനെ തന്നെയാണ് ഉള്ളത്. അമൃതയ്ക്കു മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും പറയുന്നുണ്ട്. മൈനർ ആയ കുഞ്ഞിന്റെ കാര്യങ്ങളിലൊന്നും ഇടപെടില്ലെന്നും ബാല ഉടമ്പടിയിൽ സമ്മതിച്ചിട്ടുണ്ട്. ഇതൊന്നും വകവെയ്ക്കാതെയാണ് ബാല ആരോപണം ഉന്നയിക്കുന്നത്. ഇനിയും ഉടമ്പടി ലംഘിച്ച് അമൃതയുടെ വ്യക്തിജീവിതത്തിൽ ഇടപെട്ടാൽ അവർ നിയപരമായി തന്നെ മുന്നോട്ട് നീങ്ങും’, അമൃതയുടെ അഭിഭാഷകർ വ്യക്തമാക്കി.
Post Your Comments