GeneralKeralaLatest NewsMollywoodNEWSWOODs

എന്റെ സഹോദരി അമൃതയെ മോശക്കാരിയാക്കുവാൻ ശ്രമിക്കുന്നത് ഇത്തരം യൂട്യൂബർമാരും കൂടിയാണ്: പ്രതികരിച്ച് അഭിരാമി സുരേഷ്

കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല

തന്നെയും തന്റെ സഹോദരി അമൃത സുരേഷിനെയും കുറിച്ച് അപവാദങ്ങൾ യൂട്യൂബിൽ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ പ്രതികരിച്ച് അഭിരാമി സുരേഷ്.

തന്റെ സഹോദരിയെ എങ്ങനെ മൂന്നാം കിടക്കാരിയാക്കാം എന്നാണ് അയാൾ നോക്കുന്നതെന്നും ആ യൂട്യൂബറുടെ ഫോൺ നമ്പർ കിട്ടിയാൽ പങ്കുവക്കണമെന്നും പറയുന്നു.

കുറിപ്പ് വായിക്കാം

FEELING ASHAMED TO KEEP STOOPING DOWN TO THE LEVEL OF PEOPLE WHO ARE BLOODY NEGATIVE! വിവാഹമോചനത്തിന്റെ പേരിൽ കഴിഞ്ഞ പത്തുവർഷമായി ഞങ്ങളുടെ പ്രത്യേക ദിനങ്ങൾ നശിപ്പിച്ചത് ഇങ്ങനെയാണ്! ആ അടിക്കുറിപ്പ് നോക്കൂ! നോക്കൂ, ഇത് എന്റെ സഹോദരിയെ എങ്ങനെ മൂന്നാം കിടയാക്കുന്നു?! ബുൾഷിറ്റ്. ഞങ്ങളെ പിന്തുണച്ച് ആരെങ്കിലും വന്നാൽ, ബലഹീനതകളും ഭയവും ചൂഷണം ചെയ്യുന്ന സ്വാധീനമുള്ള ആളുകളുടെ നിരന്തരമായ സമ്മർദ്ദത്തിനും ഭീഷണികൾക്കും ശേഷം അവരുടെ വീഡിയോകളിൽ നിങ്ങൾക്ക് അവരെ കാണാൻ കഴിയും.. പക്ഷേ അത് എക്കാലവും നിലനിൽക്കില്ല. എന്നെ വിശ്വസിക്കൂ.. ഇനി ഈ മനുഷ്യന്റെ ഉള്ളടക്കത്തിലേക്ക് വരാം. നിങ്ങൾക്ക് അദ്ദേഹത്തിനെ അറിയാമെങ്കിൽ ആരെങ്കിലും എനിക്ക് അദ്ദേഹത്തിനെ നമ്പർ കൈമാറൂ, എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്! അദ്ദേഹത്തിനോട് സംസാരിക്കണം.. ഇങ്ങനെ അഭിസംബോധനം ചെയ്യുന്നത് പ്രായത്തിന്റെ ബഹുമാനം കൊണ്ട് മാത്രം.. ഇപ്പൊ തന്നെ എന്റെ കൂടെ ഉള്ളവർക്കു കുറച്ചു ഭീഷണി കോൾസ് വരുന്നുണ്ട്.

അതവിടെ നിക്കട്ടെ, ഈ ചേട്ടൻ പറയുന്നത് കേട്ടാൽ, ചേട്ടൻ കൂടെ ഉണ്ടായിരുന്ന പോലെ ആണല്ലോ ഈ പറയുന്ന ആൾടെ കൂടെ. ഉണ്ടായിരുന്നോ? ഈ പറയുന്ന കാര്യം കണ്ണാലേ കണ്ടോ, അതോ ആരങ്കിലും അങ്ങനെ പറയൻ പറഞ്ഞോ ? സത്യമേ പറയൂ എന്ന ടാഗ്‌ലൈൻ കണ്ടു യൂട്യൂബിൽ. അങ്ങനെ എങ്കിൽ ഒരു കാര്യം പറയുന്നതിന് മുമ്പ് അതിന്റെ സത്യവിസ്താരം ഈ ആൾ നടന്നിരുന്നോ ?

എന്നാൽ അതിന്റെ തെളിവ് നിരത്തട്ടെ, അവനവൻ കുടിച്ചു നശിക്കുന്നതും, അവനവന്റെ നാക്കിന്റെ സംസ്കാരശൂന്യതയുമല്ല ഇവിടെ , ടിപ്പിക്കൽ ആൻഡ് സ്ടുപിദ് Patriarchal ആണ് ശെരി എന്ന് വെക്കാൻ ശ്രമിക്കുന്നതു, 18 വയസ്സിൽ നടന്ന വിവാഹത്തിന് ശേഷം ഡിവോഴ്സിന് ശേഷം എന്റെ ചേച്ചിക്കുണ്ടായ എന്റെ കുടുംബത്തിനുണ്ടായ പ്രേശ്നങ്ങളെ പറ്റി ഈ വീഡിയോ ഇടുന്ന ആൾക്കെന്തറിയാം ?


ആ കല്യാണം നടക്കുമ്പോ തന്നെ matured പ്രായമായിരുന്നു ചിലർക്ക് – കൂട്ടുക്കാരുമൊത്തു ഈ പറയുന്ന കാര്യങ്ങൾ ഒക്കെ കല്യാണത്തിന് മുന്ബെ ചെയ്ത് കൂട്ടിയ ആളുകൾ ഇവിടെ നന്മ കാണിച്ചു നടക്കുന്നു.

ഇതേ സമയം കല്യാണശേഷം മദ്യപാനം എന്നൊക്കെ ഉള്ള കാര്യങ്ങൾ ഒരു പെണ്ണായിരുന്നു ചെയ്തതെങ്കിൽ ഇതേ സത്യവാൻ എന്ത് പറഞ്ഞേനെ ?
.. ഒരുപാഡ് സപ്പോർട്ട് കിട്ടും . കാരണം ഈ നാട് നെപോറ്റിസം അത് പോലെ ഉള്ള കാട്ടികൂട്ടലുകൾക്ക് ഒക്കെ ബ്രീഡിങ് ഗ്രൗണ്ട് ആണ് !
ഈ വീഡിയോ 30k വ്യൂസ് മുകളിൽ ഉണ്ട് – നിങ്ങൾ പറഞ്ഞിരിക്കുന്നത് കേട്ടാൽ ഇതെല്ലാം നേരിട്ട് അറിഞ്ഞ ഒരാളെ പോലെയും ഒക്കെ ആണലോ.. ഞാൻ കണ്ടിട്ടില്ലല്ലോ നിങ്ങളെ ഇത് വരെ inside മൈ ഫാമിലി ! പിന്നെ നിങ്ങൾക് ഇങ്ങനെ ഒരു ചീപ്പ് സ്റ്റോറി റിയൽ ആണെന്ന് വിശ്വസിക്കാൻ പാകത്തിന് സംസാരിച്ചെടുത്തു ഒരു പെണ്ണിനെ – പെണ്ണിനെ എന്ന് വേണ്ട ഒരു മനുഷ്യനെ തേജോവധം ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു ?

ഇത് വരെ ഒരു ഓപ്പൺ സ്പേസ് il പറയുന്ന ആൾടെ ഒരു കാര്യവും ഞങ്ങൾ പറഞ്ഞിട്ടില്ല . അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല. ഒരുപാട് കോടികൾ ആസ്തി തട്ടി എടുത്തു എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിച്ചു ഞങ്ങളെ വെറുക്കപ്പെടുത്തിയെങ്കിലും സത്യത്തിൽ ഞങ്ങൾ കഷ്ടപെട്ടാലെ ഞങ്ങൾക്കൊരു സേഫ് ഭാവി ഉണ്ടാവുകയ്യുള്ളു.

സേഫ് ഹാപ്പി ആൻഡ് വെൽ settled. ആ ഹാർഡ് വർക്ക് ആൻഡ് സക്സസ് കാണുന്മ്പോ സഹിക്കുന്നില്ലെങ്കി ദൈവം എന്ന് ഞാൻ വിശ്വസിക്കുന്ന ശക്തി.. വാക്കുകളിലുള്ള dialogueslulla ദൈവം അല്ല.. സത്യം എന്ന ദൈവം, ഒരുനാൾ വൈകാതെ തിരിച്ചടിക്കും ..
അന്ന് കാണണം ഈ സത്യവാദികളെ ഒക്കെ. കുറെ കാലം മൗനം പാലിച്ചു.. സമയം കൊണ്ടും മനസ്സ് കൊണ്ടും, ഫോക്കസ് കൊണ്ടും ഇത്തരം കാര്യങ്ങൾക്ക് കളഞ്ഞാൽ കഥ പറഞ്ഞു നടക്കുന്ന ആളുകൾ വീട്ടിലേക്ക് ചിലവെത്തിക്കുക ഇല്ല.

എന്നിട്ട് ഞങ്ങളുടെ അച്ഛൻ മരിച്ചിട്ടും തീരാത്ത ഈ വേട്ടയാഡലിനു ഇനി സപ്പോർട്ട് ഉം കൊണ്ട് വന്നിരിക്കുന്നു !
എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹം നിങ്ങളുടെ പ്രായത്തിലുള്ള ഒരു മനുഷ്യൻ ആകുമായിരുന്നു. അതുകൊണ്ട് ഞാൻ മിണ്ടാതെ ഇരിക്കുന്നു! എന്നാലും അങ്കിളിനെയോ ചേട്ടനെയോ മറ്റെന്തായാലും നാണക്കേട്!

shortlink

Related Articles

Post Your Comments


Back to top button