CinemaKollywoodLatest NewsMollywoodWOODs

ഞാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിച്ച നടൻ വിജയകാന്തിന് വിട: സന്തോഷ് പണ്ഡിറ്റ്

ഇദ്ദേഹത്തിൻ്റെ സിനിമകൾ വളരെ ക്ലീൻ ആയിരുന്നു

അന്തരിച്ച നടൻ വിജയകാന്തിനെക്കുറിച്ച് അനുസ്മരിച്ച് സന്തോഷ് പണ്ഡിറ്റ്. നിരവധി ഹിറ്റുകൾ സമ്മാനിച്ച നല്ലൊരു നടൻ,സൂപ്പർ സ്റ്റാർ, തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവ് വരെയായ പൊളിറ്റീഷ്യൻ എന്നാണ് സന്തോഷ് കുറിച്ചത്.

കുറിപ്പ് വായിക്കാം

ഇദ്ദേഹത്തിൻ്റെ നിരവധി തമിൾ സിനിമകൾ കണ്ടിട്ടുണ്ട്, ഒരു മിനിമം ഗ്യാരൻ്റി തരുന്ന ചിത്രങ്ങൾ ആയിരുന്നു, ആക്ഷൻ ചിത്രങ്ങളുടെ പേരിൽ (ക്യാപ്റ്റൻ എന്നു ആരാധകര് ആവേശത്തോടെ വിളിക്കും) എങ്കിലും കുറേ കുടുംബ ചിത്രങ്ങളിൽ വളരെ തന്മയത്വത്തോടെ അഭിനയിച്ചു. പലതും സൂപ്പർ ഹിറ്റ് ആയിരുന്നു.

എൻ്റെ ഒരു നിരീക്ഷണത്തിൽ ഇദ്ദേഹത്തിൻ്റെ സിനിമകൾ വളരെ ക്ലീൻ ആയിരുന്നു. നായികമാരുടെ ​ഗ്ലാമർ രംഗങ്ങൾ എപ്പോഴും കുറവായിരിക്കും. Clean family oriented action ചിത്രങ്ങൾ. (“പുലൻ വിചാരണ”, “ക്യാപ്റ്റൻ പ്രഭാകർ”, “സേതുപതി IPS”, “വാനത്തെ പോലെ”, “രമണ” എന്നിവ ഉദാഹരണങ്ങൾ ആണ്) .

1980-1990 കാലഘട്ടത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച നല്ലൊരു നടൻ,സൂപ്പർ സ്റ്റാർ. കൂടെ തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവ് വരെയായ 71 കാരനായ പൊളിറ്റീഷ്യൻ. ഞാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിച്ച നടൻ. പക്ഷേ വിധി ഉണ്ടായില്ല, ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി.

shortlink

Related Articles

Post Your Comments


Back to top button