Film ArticlesGeneralLatest NewsMollywoodNEWSWOODs

വെള്ളിത്തിരയിലെ പ്രതിനായികമാർ ട്രോളന്മാർ ആഘോഷമാക്കിയപ്പോൾ

സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയിട്ട് അതിൻെറ പ്രേതത്തെ അന്വേഷിച്ചു നടക്കുന്ന സൂസന്ന

ശാലിനി സുന്ദരികളായി വെള്ളിത്തിര പരിപാലിച്ചെടുത്ത പെൺ കഥാപാത്രങ്ങൾ പ്രതിനായികമാരായി അരങ്ങേറുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 20 23. കൊത്ത രാജുവിന്റെ കഥ പറഞ്ഞ കിംഗ് ഓഫ് കൊത്തയിൽ പ്രത്യക്ഷപ്പെട്ട കൊത്ത മഞ്ജു (നൈല ഉഷ ) പുരുഷ പ്രേതത്തിലെ സൂസന്ന (ദർശന) തുടങ്ങിയവർ പരമ്പരാഗത നായികാസങ്കല്പനങ്ങളെ ബ്രേക്ക് ചെയ്ത പ്രതി നായികാകഥാപാത്രങ്ങൾ ആയിരുന്നു. തൊട്ടുമുമ്പത്തെ വർഷങ്ങളിൽ ഇറങ്ങിയ കസബയിലെ കമല ( വരലക്ഷ്മി ) , പാപ്പനിലെ ഡോ ഷേർലി സോമ സുന്ദരം ( ആശാ ശരത്ത് ) കാപ്പയിലെ കൊട്ട പ്രമീളയും ( അപർണ്ണ ബാലമുരളി ) ഗുണ്ട ബിനുവും (അന്ന ബെൻ ) ഇതേ വഴിയിൽ സഞ്ചരിച്ച കഥാപാത്രങ്ങളാണ്.

അധോലോക നായകൻ കൊട്ട മധുവിന്റെ സാമ്രാജ്യം ഏറ്റെടുക്കുന്ന കൊട്ട പ്രമീള, പഴയ വൈരാഗ്യം തീർക്കാൻ എത്തുന്ന ബിനു എന്നിവർ കാപ്പയെ മനോഹരമാക്കിയെങ്കിലും മറ്റൊരു തലത്തിൽ കാപ്പയെ ഒരു കോമഡി ചിത്രമാക്കി മാറ്റുകയാണ് ഉണ്ടായത് .ഗുണ്ട ബിനുവിനെ മുൻനിർത്തി അനേകം ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

read also:സുധിയുടെ മുഖത്തുണ്ടായിരുന്ന ആ പാട് എനിക്ക് തന്നിട്ടാണവൻ പോയത്, ആ മരണം എനിക്കിനിയും ഉൾക്കൊള്ളാനായിട്ടില്ല: ബിനു അടിമാലി

അതേ സന്ദർഭത്തിൽ പുരുഷപ്രേതം എന്ന ചിത്രത്തിലെ അത്ഭുതകരമായ കഥാപാത്രം ആയിരുന്നു ദർശനയുടെ സൂസന്ന. സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയിട്ട് അതിൻെറ പ്രേതത്തെ അന്വേഷിച്ചു നടക്കുന്ന, നിഗൂഢതകളുള്ള കഥാപാത്രത്തെ ദർശന ഭംഗിയായിട്ടാണ് അവതരിപ്പിച്ചത്. കൊത്ത രാജുവിനെ നേർക്കുനേർ വെല്ലുവിളിക്കുന്ന കണ്ണനെ എപ്പോഴും യുദ്ധസന്നദ്ധനാക്കി നിർത്തിയിരുന്നത് കൊത്ത മഞ്ജുവായിരുന്നു. പൊറിഞ്ചു മറിയം ജോസിലെ ശക്തമായ കഥാപാത്രത്തെ ചെയ്ത നൈലയുടെ വ്യത്യസ്തമായ വേഷം എന്ന നിലയിലാണ് കൊത്ത മഞ്ജു ചർച്ച ചെയ്യപ്പെട്ടത് എങ്കിലും സോഷ്യൽ മീഡിയയിൽ ഒട്ടനേകം ട്രോളുകൾക്ക് ഇരയായി തീർന്ന കഥാപാത്രം കൂടിയാണിത്.

മലയാള സിനിമ പതിവ് നായികാരീതികളിൽ നിന്ന് വഴിമാറി നടക്കുന്നുണ്ടെങ്കിൽ പോലും തമിഴ് തെലുങ്ക് ഹിന്ദി സിനിമകൾ അവതരിപ്പിച്ച വില്ലത്തി കഥാപാത്രങ്ങളുടെ റേഞ്ചിലേക്ക് എത്തുവാൻ മലയാള സിനിമയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാണ്. പടയപ്പയിലെ നീലാംബരി എന്ന ഒറ്റ കഥാപാത്രം മതി തമിഴ് ഇൻഡസ്ട്രിയയിലെ വില്ലത്തി കഥാപാത്രത്തിന്റെ കരുത്തും കാമ്പും മനസ്സിലാക്കുവാൻ . നീലാംബരിയെ പോലൊരു കഥാപാത്രം മലയാള സിനിമയിൽ ഉണ്ടാവില്ല എന്ന സൂചനകളാണ് കൊത്ത മഞ്ജു, കൊട്ട പ്രമീള പോലുള്ള ദുർബല കഥാപാത്രങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button